കാഞ്ഞങ്ങാട്ടെ ഇൻസ്റ്റിറ്റ്യൂട്ടിൽ ഫോട്ടോഗ്രാഫി വിദ്യാർഥിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Latest കേരളം

സുഹൃത്തുക്കള്‍ക്കൊപ്പം ആറാട്ട് ഉത്സവത്തിന് എത്തി മടങ്ങുന്നതിനിടെ കാണാതായ ഫോടോഗ്രാഫി വിദ്യാര്‍ഥിയായ യുവാവിനെ അപകട വളവില്‍ ബൈക് മറിഞ്ഞ് മരിച്ച നിലയില്‍ കണ്ടെത്തി.

മുള്ളേരിയ പെരിയടുക്കത്തെ കൃഷ്ണന്റെ മകന്‍ വിജേഷിനെ (20)യാണ് മാങ്ങാട് കൂളിക്കുന്നിലെ അപകട വളവിന് സമീപം റോഡരികിലെ കുഴിയില്‍ ബൈക്ക് മറിഞ്ഞ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഞായറാഴ്ച തൃക്കണ്ണാട് ആറാട്ട് മഹോത്സവത്തിന് സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ വിജേഷ് രാത്രി 12.30 മണിയോടെ ബൈകില്‍ മടങ്ങിയിരുന്നു. തിങ്കളാഴ്ച രാവിലെയാണ് വിജേഷിനെ കാണാനില്ലെന്ന കാര്യം അറിഞ്ഞത്.

വീട്ടുകാര്‍ ആദൂര്‍ പൊലീസില്‍ പരാതി നല്‍കുകയും കേസെടുക്കുകയും ചെയ്തിരുന്നു. ഫോണ്‍ റിംഗ് ചെയ്യുന്നതല്ലാതെ എടുക്കാത്തത് സംശയം വര്‍ധിപ്പിച്ചു.

ഫോണിന്റെ ടവര്‍ ലൊകേഷന്‍ മനസ്സിലാക്കി നടത്തിയ തിരച്ചിലിലാണ് തിങ്കളാഴ്ച അര്‍ധരാത്രിയോടെ കൂളിക്കുന്നിലെ അപകട വളവില്‍ റോഡിലെ കുഴിയില്‍ ബൈക് മറിഞ്ഞ് വിജേഷിനെ തൊട്ടടുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിവരമറിഞ്ഞ് മേല്പറമ്പ് സി.ഐ ടി.ഉത്തംദാസിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം രാത്രി തന്നെ സ്ഥലത്തെത്തി പരിശോധന നടത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

ബൈക് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞതായാണ് സംശയിക്കുന്നത്. കാഞ്ഞങ്ങാട്ടെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫോട്ടോഗ്രാഫി വിദ്യാര്‍ഥിയാണ് വിജേഷ്.

Leave a Reply

Your email address will not be published. Required fields are marked *