പാലക്കാട്ട് ഓണ്‍ലൈന്‍ റമ്മിയില്‍ പണം നഷ്ടമായ യൂവാവ് ജീവനൊടുക്കി

Latest

പാലക്കാട്: കൊല്ലങ്കോട് ഓൺലൈൻ റമ്മി കളിച്ച് പണം നഷ്ടമായ യുവാവ് ജീവനൊടുക്കി. കൊല്ലങ്കോട് പനങ്ങാട്ടീരി സ്വദേശി ഗിരീഷാണ് മരിച്ചത്. ഓണ്‍ലൈന്‍ റമ്മി കളിച്ച ഗിരീഷിന് മൂന്നര ലക്ഷം രൂപയോളം നഷ്ടപ്പെട്ടിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഇന്ന് രാവിലെയാണ് ഇയാളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കുറച്ചുദിവസങ്ങളായി ഇയാൾ വലിയ മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

സ്വകാര്യ എഞ്ചിനിയറിംഗ് കോളേജിലെ ലാബ് ടെക്‌നീഷ്യനാണ് മരിച്ച ഗിരീഷ്. ഇയാൾക്ക് മുമ്പും ഇത്തരം റമ്മി കളിയിലൂടെ പണം നഷ്ടപ്പെട്ടിരുന്നുവെന്നും പിന്നീട് ഭാര്യയുടെ സ്വർണമുൾപ്പെടെയുള്ളവ വിൽക്കുകയും ചെയ്തിരന്നതായും ബന്ധുക്കള്‍ പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണമാരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *