കാസര്‍കോട്: വിവിധ സേവന പദ്ധതികള്‍,’വാതില്‍പ്പടിസേവന പദ്ധതി’ എന്നിവയുടെ പ്രയോജനം ഗുണഭോക്താക്കള്‍ക്ക് പൂര്‍ണമായി ലഭ്യമാക്കുന്നതിന് ആധാറില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യേണ്ടതാണ്. മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിനുള്ള സൗകര്യം എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ലഭ്യമാണെന്ന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അറിയിച്ചു.
