മികച്ച സാമൂഹ്യ പ്രവർത്തകനുള്ള മൊഗ്രാൽ ദേശീയവേദിയുടെ അവാർഡ് അബ്ദുൽ റഹ്‌മാൻ ബദ് രിയക്ക് സമർപ്പിച്ചു

Latest ഇന്ത്യ കേരളം പ്രാദേശികം

അരലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം


മൊഗ്രാൽ : മൊഗ്രാലിലെ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള ദേശീയവേദിയുടെ പുരസ്‌കാരം മൊഗ്രാൽ നാങ്കി സ്വദേശിയും ജീവകാരുണ്യ പ്രവർത്തകനുമായ അബ്ദുൽ റഹ്‌മാൻ ബദ് രിയക്ക് സമർപ്പിച്ചു.
കഴിഞ്ഞ രണ്ട് ദശാബ്ദത്തിലേറെയായി ജീവകാരുണ്യ മേഖലയിൽ നടത്തുന്ന സമഗ്രമായ ഇടപെടലുകൾ മാനിച്ചാണ് അരലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡിന് അബ്ദുൽ റഹ്‌മാനെ തെരഞ്ഞെടുത്തത്.
മൊഗ്രാൽ ദേശീയവേദിയുടെ മുപ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി മൊഗ്രാൽ ടൗണിൽ വെച്ച് നടന്ന ചടങ്ങിൽ അഡ്വ. സി.എച്ച് കുഞ്ഞമ്പു എം.എൽ.എ അവാർഡ് സമ്മാനിച്ചു.
ദേശീയവേദി പ്രസിഡന്റ് എ.എം സിദ്ദീഖ് റഹ്‌മാൻ അധ്യക്ഷത വഹിച്ചു.
നന്മമരമായ അബ്ദുൽറഹ്‌മാനെ പുരസ്കാരത്തിന് തെരഞ്ഞെടുത്ത ദേശീയവേദിയുടെ തീരുമാനം ഉചിതമാണെന്നും അവാർഡ് സമ്മാനിക്കാൻ അവസരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും അവാർഡ് സമർപ്പിച്ചുകൊണ്ട് എം.എൽ.എ പറഞ്ഞു.
ജില്ലാ ഐ.ടി & ഷോപ്സ് എക്സിക്യൂട്ടീവ് ഓഫീസർ വി.അബ്ദുസ്സലാം മുഖ്യാതിഥിയായിരുന്നു. മുൻ പ്രസിഡണ്ട് ടി.കെ അൻവർ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി.
സിദ്ധീഖലി മൊഗ്രാൽ, എം മാഹിൻ മാസ്റ്റർ, എം.എ ഹമീദ് സ്പിക്ക്, ടി.എം. ഷുഹൈബ്,എം.എ അബ്ദുറഹ്മാൻ സുർത്തിമുല്ല, ഗഫൂർ പെർവാഡ്, സെഡ്.എ മൊഗ്രാൽ, സി എം ഹംസ, മുഹമ്മദ് അബ്‌കോ,എം എം റഹ്മാൻ, എം എ മൂസ, റിയാസ് മൊഗ്രാൽ, കെ. എം മുഹമ്മദ്‌,എം ജി എ റഹ്‌മാൻ,കെ.വി അഷ്‌റഫ്‌, എൽ.ടി. മനാഫ്, ഹമീദ് പെർവാഡ്, അബ്ദുള്ള ഹിൽടോപ്പ്, എം. എ അബ്ദുൽ റഹ്‌മാൻ,അഷ്‌റഫ്‌ പെർവാഡ്,മുഹമ്മദ്‌ കുഞ്ഞി മാഷ്, ടി. എ ജലാൽ, എം. എ ഇഖ്‌ബാൽ, അബ്ദുള്ളകുഞ്ഞി നടുപ്പളം, അഷ്‌റഫ്‌ സാഹിബ്‌, ബി.കെ അബ്ദുൽ ഖാദർ, ഇബ്രാഹിം ഖലീൽ, പി എം മുഹമ്മദ് കുഞ്ഞി,എം. എസ് മുഹമ്മദ്‌, ബി. കെ മുനീർ,എം.വിജയകുമാർ പ്രസംഗിച്ചു. അബ്ദുൽ റഹ്‌മാൻ ബദ്രിയ മറുപടി പ്രസംഗം നടത്തി. ജന.സെക്രട്ടറി ടി.കെ ജാഫർ സ്വാഗതവും ട്രഷറർ മുഹമ്മദ് സ്മാർട്ട്‌ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *