മികച്ച സാമൂഹ്യ പ്രവർത്തകനുള്ള മൊഗ്രാൽ ദേശീയവേദിയുടെ അവാർഡ് അബ്ദുൽ റഹ്‌മാൻ നാങ്കിക്ക്അ. രലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം

Latest ഇന്ത്യ കേരളം പ്രാദേശികം

മൊഗ്രാൽ : മൊഗ്രാലിലെ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള ദേശീയവേദിയുടെ പുരസ്‌കാരത്തിന് മൊഗ്രാൽ നാങ്കി സ്വദേശിയും ജീവകാരുണ്യ പ്രവർത്തകനുമായ അബ്ദുൽ റഹ്‌മാൻ ബദ് രിയ അർഹനായി.
അരലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. കഴിഞ്ഞ രണ്ട് ദശാബ്ദത്തിലേറായി ജീവകാരുണ്യ മേഖലയിൽ നടത്തുന്ന സമഗ്രമായ ഇടപെടലുകൾ മാനിച്ചാണ് അബ്ദുൽ റഹ്‌മാനെ അവാർഡിന് തെരഞ്ഞെടുത്തതെന്ന് ദേശീയവേദി ഭാരവാഹികൾ പറഞ്ഞു.
മൊഗ്രാൽ ദേശീയവേദിയുടെ മുപ്പതാം വാർഷികത്തിന്റെ ഭാഗമായി ഡിസംബർ 12 ന് മൊഗ്രാൽ ടൗണിൽ വെച്ച് നടക്കുന്ന പരിപാടിയിൽ വെച്ച് അവാർഡ് സമ്മാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *