വിവാഹ തട്ടിപ്പ് വീരന്‍ കാസര്‍കോട് സ്വദേശി അബൂബക്കര്‍ സിദ്ദീഖ്
ശ്രീകണ്ഠാപുരം പോലീസിന്റെ വലയില്‍ കുടുങ്ങി
കണ്ണൂര്‍: വിവാഹ തട്ടിപ്പ് കേസില്‍ പിടിയിലായി മുങ്ങിയ ആളെ ഏഴുവര്‍ഷത്തിനുശേഷം പോലീസ് അറസ്റ്റ് ചെയ്തു.
കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ ചൗക്കിയിലെ മജല്‍ ഹൗസില്‍ താമസിക്കുന്ന അബൂബക്കര്‍ സിദ്ദീഖിനെ (46) ആണ് ഇന്നലെ ഉച്ചയോടെ കോഴിക്കോട് വെച്ച് ശ്രീകണ്ഠാപുരം എസ് ഐ എ പ്രേമരാജനും സംഘവും അറസ്റ്റ് ചെയ്തത്.
2009 ല്‍ ശ്രീകണ്ഠാപുരം വയല്‍ക്കരയിലെ യുവതിയെ ഇയാള്‍ വിവാഹം ചെയ്തിരുന്നു. പിന്നീട് യുവതി ഇയാള്‍ക്കെതിരെ പീഡന പരാതി നല്‍കിയതിനെ തുടര്‍ന്ന് ശ്രീകണ്ഠാപുരം പോലീസ് പിടികൂടിയിരുന്നു.
ഇതിനെ തുടര്‍ന്നാണ് ഇയാള്‍ ഒളിവില്‍ പോയത്. തുടരന്വേഷണത്തില്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഇയാള്‍ വിവാഹം ചെയ്തിരുന്നതായി പോലീസിന് മനസ്സിലായി.
കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.