അബു ദാബി ചാപ്റ്റർ ഇമാം ശാഫി ഇസ്‌ലാമിക് അക്കാദമിക് പുതിയ സാരഥികൾ *മത ഭൗതീക വിദ്യാഭ്യാസം അച്ചടക്കമുള്ള പുതു തലമുറയെ വാർത്തെടുക്കാൻ അനിവാര്യം* : *അലി ദാരിമി*

Latest കേരളം

അബു ദാബി : കുമ്പള ബദിരിയ നഗർ ഇമാം ശാഫി ഇസ്‌ലാമിക് അക്കാദമിക് അബു ദാബി ചാപ്റ്റർ കമ്മിറ്റിയുടെ ജനറൽ ബോഡി യോഗം ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് ചേർന്നു . ചാപ്റ്റർ പ്രസിഡന്റ് സെഡ് എ മൊഗ്രാൽ അദ്ധ്യക്ഷത വഹിച്ചു .സന്ദർശനാർത്ഥം അബു ദാബിയിലെത്തിയ ഇമാം ശാഫി ഇസ്‌ലാമിക് അക്കദമിക് മാനേജർ മുഹമ്മദ് അലി ദാരിമി പ്രാർത്ഥന നടത്തി .സമീർ അസ്ഹരി കമ്പാർ ഉത്ഘാടനം ചെയ്തു .മുഹമ്മദ് അലി ദാരിമി മുഖ്യ പ്രഭാഷണം നടത്തി .ഇമാം ശാഫി അക്കാദമിയുടെ പ്രവർത്തനത്തെ കുറിച്ച് സംസാരിച്ചു . കേരളക്കരയിൽ ഇമാം ശാഫിയുടെ പേരിൽ ആദ്യത്തെ സ്ഥാപനമാണ് ബദിരിയ നഗറിൽ സ്ഥിതിചെയ്യുന്നതെന്നു അദ്ദേഹം പറഞ്ഞു .

പെൺ മക്കൾക്ക് വേണ്ടി ഷീ ക്യാമ്പ്‌സും സ്ഥാപനത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും മത ഭൗതീക വിദ്യാഭ്യാസം അച്ചടക്കമുള്ള പുതു തലമുറയെ വാർത്തെടുക്കാൻ അനിവാര്യമാണെന്നും അലി ദാരിമി പറഞ്ഞു .അഷ്‌റഫ് ഫൈസി , യൂസഫ് കൊക്കച്ചാൽ ,ഇസ്മായിൽ ഉദിനൂർ ,ഹമീദ് മാസിമാർ , അബ്ദുൽ ഖദർ ഹാജി ബംബ്രാണ ,സക്കീർ കമ്പാർ ,അഷ്‌റഫ് ബസ്‌റ , ശരീഫ് ഉറുമി ,സവാദ് ബന്തിയോട് , ഇബ്രാഹിം മമ്മു ആരിക്കാടി , യു കെ ജുനൈദ് മൊഗ്രാൽ തുടങ്ങിയവർ സംബന്ധിച്ചു .

അബു ദാബി ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളായി യു എം മുജീബ് മൊഗ്രാൽ, യൂസഫ് ഹാജി കൊക്കച്ചാൽ , സെഡ് എ മൊഗ്രാൽ ( രക്ഷാധികാരികൾ ), ഖാലിദ് ബംബ്രാണ (പ്രസിഡന്റ് ), സുനൈഫ് പേരാൽ ( ജനറൽ സെക്രട്ടറി ), അബ്ദുൽ ലത്തീഫ് കുദിങ്കില ( ട്രഷറർ ), അഷ്‌റഫ് ഫൈസി ,സമീർ അസ്ഹരി, ശരീഫ് ഉറുമി ,റസാഖ് ബത്തേരി ബംബ്രാണ (വൈസ് പ്രസിഡണ്ടുമാർ ). സിദ്ദിഖ് ആരിക്കാടി, സവാദ് ബന്തിയോട് , ഹനീഫ ഹനീഫി , യു കെ ജുനൈദ് മൊഗ്രാൽ ( ജോയിന്റ് സെക്രട്ടറിമാർ ) എന്നിവരെയും അഷ്‌റഫ് ബസറ ,അബൂബക്കർ സിദ്ദിഖ് ബദരിയാ നഗർ ,ഹംസ കൊടിയമ്മ ,സുലൈമാൻ പേരാൽ ,അബൂബക്കർ സിദ്ദിഖ് പട്ട ബംബ്രാണ , റഫീഖ് ബദ്രിയ നഗർ , അബൂബക്കർ സിദ്ദിഖ് പേരാൽ എന്നിവരെ പ്രവർത്തക സമിതി അംഗങ്ങളായും തെരെഞ്ഞെടുത്തു .മുജീബ് മൊഗ്രാൽ സ്വാഗതവും ജനറൽ സെക്രട്ടറി സുനൈഫ് പേരാൽ നന്ദിയും പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *