അബുദാബി : പൈവളികെ പഞ്ചായത്ത് കെ എം സി സി പ്രവർത്തന കൺവെൻഷൻ സംഘടിപ്പിച്ചു. അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്ന പരിപാടിയിൽ അബ്ദുൽ റഹ്മാൻ കമ്പള പ്രാർത്ഥന നടത്തി. പൈവളികെ പഞ്ചായത്ത് കെ എം സി സി പ്രസിഡന്റ് ഹമീദ് മാസിമാർ അധ്യക്ഷത വഹിച്ചു കാസറഗോഡ് ജില്ലാ കെ എം സി സി സീനിയർ വൈസ് പ്രസിഡന്റ് അസീസ് പെർമുദെ ഉത്ഘാടനം ചെയ്തു മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ഉമ്പു ഹാജി മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം ഭാരവാഹികളായ ഇസ്മായിൽ മുഗുളി, ലത്തീഫ് ഈറോഡി , ഖാലിദ് ബംബ്രാണ, ഇബ്രാഹിം ജാറ തുടങ്ങയിവർ സംസാരിച്ചു
പഞ്ചായത്ത് കമ്മിറ്റി വിപുലീകരിക്കുന്നതിന്റെ ഭാഗമായി പുതിയ വർക്കിംഗ് കമ്മിറ്റി മെമ്പർമാരായി അബ്ദുൽ ഖാദർ ബഗുഡൽ, കരീം ബള്ളൂർ, ഹനീഫ് അംബിക്കാന, സാദിഖ് പെർമുദെ എന്നിവരെ തെരഞ്ഞെടുത്തു .വരാനിരിക്കുന്ന കെ എം സി സി മെമ്പർഷിപ് ക്യാമ്പയിൻ ,കെ എം സി സി കെയർ പ്രവർത്തനം കൂടുതൽ ഊർജ്ജിതപ്പെടുത്തുവാനും യോഗം തീരുമാനിച്ചു
പഞ്ചായത്ത് ഭാരവാഹികളായ ശംസുദ്ധീൻ പെർമുദെ ,സിദ്ദീഖ് ബായാർ, ഇബ്രാഹിം നൂത്തില, ആഷിഖ് കുരുടപദവ്, അലി ഹസൻ ബായാർ, മുസ്തഫ ചേരാൾ, നാസിർ പെർമുദെ, അസ്ഹർ ബായാർ തുടങ്ങിയവർ സംബന്ധിച്ചു
ജനറൽ സെക്രട്ടറി ശക്കീർ കമ്പാർ സ്വാഗതവും ട്രഷറർ ഖലീൽ അഹമ്മദ് നന്ദിയും പറഞ്ഞു.