അബൂദബി കൊക്കാചാൽ വാഫി കോളേജ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു

Latest ഇന്ത്യ കേരളം പ്രാദേശികം

അബൂദാബി : കൊക്കാചാൽ വാഫി കോളേജ് കമ്മിറ്റി യോഗം സ്മോക്കി കഫെയിൽ ചേർന്നു സന്ദർശനാർത്ഥം അബു ദാബിയിൽ എത്തിയ കൊക്കച്ചാൽ വാഫി കോളേജ് പ്രിൻസിപ്പൽ ഖാലിദ് ബാഖവിക്ക് സ്വീകരണം നൽകി പ്രസിഡന്റ് അസീസ് പെർമുദേ അധ്യക്ഷത വഹിച്ചു, യൂ. എം മുജീബ് മൊഗ്രാൽ ഉൽഘാടനം ഉൽഘാടനം ചെയ്തു. സവാദ് ബന്തിയോട് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു .

വാഫി കോളേജിന്റെ പ്രവർത്തനം ഊര്ജിതപ്പെടുത്തുവാൻ വേണ്ടി അബൂദബി കൊക്കാചാൽ വാഫി കോളേജ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ചെയർമാനായി യുസഫ് കൊക്കച്ചാൽ, വൈസ് ചെയർമാനായി മുജീബ് മൊഗ്രാൽ എന്നിവരെയും തെരെഞ്ഞെടുത്തു .

പുതിയ ഭാരവാഹികളായി അസിസ് പെർമുദെ.( പ്രസിഡന്റ്), ഹനീഫ് വളപ്പ് ( ജനറൽ സെക്റട്ടറി ) , ഓ കെ. ഇബ്രാഹിം അട്ക്ക ( ട്രഷറർ ), അബ്ദുൽ റഹ്മാൻ കമ്പള ( സീനിയർ വൈസ് പ്രസിഡന്റ് ) , സവാദ് ബന്ദിയോട് ( വർക്കിംഗ് സെക്റട്ടറി ), അഷ്‌റഫ് പെരിങ്ങടി, അനീസ് മാങ്ങാട്, ഷമീം ബേക്കൽ , അബ്ദുല്ല മുതലോടി, ( വൈസ് പ്രസിഡന്റ്മാർ ) ആസിഫ് കക്കടം, ശകീർ കമ്പാർ, കബീർ കുക്കാർ, ലത്തീഫ് ചിന്നമുഗർ ( ജോയിൻ സെക്റട്ടറിമാർ ) എന്നിവരെയും , ഉപദേശക സമിതി അംഗങ്ങളായി ഇസ്മായിൽ അടക്ക, മഹമൂദ് ബന്ദിയോട്, ഉമ്പു ഹാജി പെർള, സിദ്ദിഖ് ആരിക്കാടി, ഹമീദ് മാസിമാർ, എന്നിവരെയും തെരഞ്ഞെടുത്തു.

സവാദ് ബന്തിയോട് സ്വാഗതവും അബ്ദുൽ റഹിമാൻ കമ്പള ബായാർ നന്ദിയും പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *