അബൂദബി മഞ്ചേശ്വരം മണ്ഡലം കെ. എം സി സി: ശിഫാഹുറഹ്മാ ചികിത്സാ സഹായം 3 പേർക്ക് കൂടി അനുവദിച്ചു

Latest

അബൂദാബി▪️ മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി നടപ്പിലാക്കിവരുന്ന ശിഫാഹുറഹ്മാ കാരുണ്യ ഹസ്തം പ്രതിമാസ പദ്ധതിയുടെ ഭാഗമായി ഒക്ടോബർ മാസത്തില്‍ മൂന്ന് പഞ്ചായത്തുകളില്‍ പെട്ട മൂന്ന് രോഗികള്‍ക്കുള്ള ചികിത്സാ സഹായ ധനം അനുവദിച്ചു.

കുമ്പള പഞ്ചായത്തിലെ ആറാം വാർഡ് ഉളുവാര് ദണ്ഡഗോളിയിൽ താമസിക്കുന്ന ക്യാന്‍സര്‍ ബാധിതയായ സ്ത്രീക്കും , പൈവളികെ പഞ്ചായത്തിലെ ബായാർ കളിയാരിലെ ക്യാന്‍സര്‍ രോഗിക്കും എന്മകജ പഞ്ചായത്തിലെ ഗുണാജ വാർഡിൽ താമസിക്കുന്ന വീട്ടമ്മക്കുമാണ് സഹായം അനുവദിച്ചത്.

മദീന സാഹിദ് കമ്പള ഹൗസില്‍ ചേര്‍ന്ന ശിഫാഹുറഹ്‌മാ കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ അഷ്‌റഫ് ബസറ പ്രാര്‍ത്ഥന നടത്തി .മണ്ഡലം ആക്ടിംഗ് പ്രസിഡൻറ് ഷെരീഫ് ഉറുമി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇസ്മായില്‍ മുഗുളി സ്വാഗതവും , ഖാലിദ് ബംബ്രാണ നന്ദിയും പറഞ്ഞു.

അബ്ദുറഹ്‌മാന്‍ കമ്പള, അസീസ് പേർമൂദെ, ഹമീദ് മാസിമാര്‍, ഇബ്രാഹിം ജാറ, ലത്തീഫ് ഈറോടി ,റസാഖ് നൽക, ലത്തീഫ് അക്കര , നിസാർ ഹോസങ്കഗടി ,ഫാറൂഖ് സീതാംഗോളി തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *