അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Latest ഗൾഫ്

അബുദാബി : മഞ്ചേശ്വരം മണ്ഡലം കെ എം സി സി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യു എ ഇ യുടെ അമ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി രക്ത ധാന ക്യാമ്പ് സംഘടിപ്പിച്ചു .

വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണി മുതൽ രാത്രി പത്ത് മണിവരെ അൽ വഹ്ദ മാളിന് സപീമം വെച്ച് നടത്തിയ രക്തദാന ക്യാമ്പിൽ വിവിധ ദേശക്കാരായ നിരവധി പേർ രക്തം നൽകാൻ സന്നദ്ധരായി .

അബു ദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി ഉമ്പു ഹാജി പെർള അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന ട്രഷറർ പി കെ അഹമ്മദ് ബല്ലാകടപ്പുറം ഉത്ഘാടനം ചെയ്തു.

ജില്ലാ ജനറൽ സെക്രട്ടറി ഹനീഫ് പടിഞ്ഞാർമൂല, ജില്ലാ കെയർ കോഡിനേറ്റർ മുജീബ് മൊഗ്രാൽ , ജില്ലാ സെക്രട്ടറി ഹനീഫ്v ചള്ളങ്കയം തുടങ്ങിയവർ പ്രസംഗിച്ചു.

ജില്ലാ ആക്ടിങ് പ്രസിഡന്റ് അസീസ് പെർമുദെ , മണ്ഡലം ഭാരവാഹികളായ ശരീഫ് ഉറുമി ,സിദ്ദിഖ് സ്പീഡ് കമ്പ്യൂട്ടർ , മണ്ഡലം കെയർ കോഡിനേറ്റർ ലത്തീഫ് ഈറോഡി , പൈവളികെ പഞ്ചായത്ത് കെയർ കോഡിനേറ്റർ അബ്ദുൽ റഹിമാൻ കമ്പള ബായാർ ,ഓ കെ ഇബ്രാഹിം അട്ക്ക തുടങ്ങിയവർ സംബന്ധിച്ചു .

മണ്ഡലം കെ എം സി സി ജനറൽ സെക്രട്ടറി ഇസ്മായിൽ മുഗളി സ്വാഗതവും , ട്രഷറർ ഖാലിദ് ബംബ്രാണ നന്ദിയും പറഞ്ഞു .

രക്ത ധാന ക്യാമ്പിന് ഉമ്പു ഹാജി പെർള , ശരീഫ് ഉറുമി , ഇസ്മായിൽ മുഗളി , ഖാലിദ് ബംബ്രാണ എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *