അബുദാബി: മഞ്ചേശ്വരം മണ്ഡലം കെ എം സി സി നടപ്പിലാക്കി വരുന്ന ശിഫാഹു റഹ്‌മ കാരുണ്യ ഹസ്തം പ്രതിമാസ പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി മാസത്തിൽ രണ്ട് പഞ്ചായത്തില്‍പ്പെട്ട രണ്ട് രോഗികൾക്ക് ചികിത്സാ സഹായം അനുവദിച്ചു. പ്രതിമാസ ചികിത്സാ സഹായമായി കഴിഞ്ഞ മൂന്ന് വർഷം നൂറോളം രോഗികൾക്ക് സഹായം ചെയ്യാൻ സാധിച്ച പദ്ധതി നാലാം വർഷത്തിലേക്കു കടന്നിരിക്കുയാണ് .
കാൻസർ രോഗിയായ പൈവളികെ പഞ്ചായത്തിൽപ്പെട്ട ഒരു രോഗിക്കും വോർക്കാടി പഞ്ചായത്തില്‍പ്പെട്ട കിഡ്നി രോഗിയായ ഒരാൾക്കുമാണ് സഹായ ധനം അനുവദിച്ചത് , മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റികള്‍ മുഖാന്തിരം ലഭിക്കുന്ന അപേക്ഷയില്‍ മേലാണ് പ്രതി മാസം ചികിത്സാ സഹായ ധനം നല്‍കി വരുന്നത്.
കാന്‍സര്‍ കിഡ്നി സംബന്ധമായ രോഗം മൂലം പ്രയാസപ്പെടുന്നവര്‍ക്കാണ് ശിഫാഹു റഹ്‌മ പദ്ധതിയിലൂടെ പത്തായിരം രൂപ വീതം അനൂകൂല്യം ലഭിക്കുക.
ഫെബ്രുവരി മാസത്തിൽ മൊത്തം ഇരുപതിനായിരം രൂപ അനുവദിച്ചു , ഓരോ രോഗികൾക്കുള്ള പത്തായിരം രൂപ അതാത് പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികള്‍ക്ക് കൈമാറും. തുടര്‍ന്ന് തുക വാര്‍ഡ് കമ്മിറ്റികള്‍ രോഗികള്‍ക്ക് നേരിട്ട് ഏല്‍പ്പിക്കുകയും ചെയ്യും.
രോഗികള്‍ക്കുള്ള ധന സഹായം ശിഫാഹ് റഹ്‌മ കൺവീനർ അബ്ദുൽ റഹിമാൻ കമ്പള ബായാർ മഞ്ചേശ്വരം മണ്ഡലം കെ എം സി സി ജനറൽ സെക്രട്ടറി ഇസ്മായിൽ മുഗളിക്കു കൈമാറി.
മദിനത്ത് സായിദ് കമ്പള ഹൗസിൽ ചേർന്ന ശിഫാഹു റഹ്‌മ യോഗത്തില്‍ അബ്ദുൽ റഹിമാൻ കമ്പള ബായാർ പ്രാര്‍ത്ഥന നടത്തി, അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എം. സി സി വൈസ് പ്രസിഡന്റ് ശരീഫ് ഉറുമി അധ്യക്ഷത വഹിച്ചു. കാസര്‍കോട് ജില്ല കെ എം സി സി സീനിയർ വൈസ് പ്രസിഡന്റ് അസീസ് പെര്‍മുദെ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ഉമ്പു ഹാജി , അബ്ദുൽ ലത്തീഫ് ഈറോഡി , ഓ കെ ഇബ്രാഹിം ,നിസ്സാർ ഹൊസങ്കടി , സക്കീർ കമ്പാർ, സുൽഫി ഷേണി ,അസർ ബായാർ തുടങ്ങിയവര്‍ സംബന്ധിച്ചു.
മണ്ഡലം ജനറല്‍ സെക്രട്ടറി ഇസ്മായിൽ മുഗളി സ്വാഗതവും ട്രഷറർ ഖാലിദ് ബംബ്രാണ നന്ദിയും പറഞ്ഞു.