അബുദാബി: മഞ്ചേശ്വരം മണ്ഡലം കെ എം സി സി നടപ്പിലാക്കി വരുന്ന ശിഫാഹു റഹ്മ കാരുണ്യ ഹസ്തം പ്രതിമാസ പദ്ധതിയുടെ ഭാഗമായി ജൂലൈ മാസം രണ്ട് പഞ്ചായത്തിൽപ്പെട്ട ആറ് പേര്‍ക്ക് ചികിത്സാ സഹായം അനുവദിച്ചു. സഹായ പദ്ധതി പുതിയ രീതിയില്‍ പ്രതിമാസ ചികിത്സാ സഹായമായി കഴിഞ്ഞ രണ്ടര വർഷത്തിലധികമായി തുടര്‍ന്ന് വരികയാണ്. പൈവളികെ പഞ്ചായത്തിൽപ്പെട്ട കിഡ്‌നി, ക്യാൻസർ രോഗം മൂലം പ്രയാസപ്പെടുന്ന ഏഴു വയസ്സുകാരൻ അടക്കം അഞ്ചു പേർക്കും , മംഗൽപാടി പഞ്ചായത്തിൽ ക്യാൻസർ രോഗം മൂലം പ്രയാസപ്പെടുന്ന ഒരു സഹോദരിയടക്കം മൊത്തം ആറ് പേർക്ക് പതിനായിരം രൂപ വീതം ധന സഹായം അനുവദിച്ചത് . മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റികള്‍ മുഖാന്തിരം ലഭിക്കുന്ന അപേക്ഷയില്‍ മേലാണ് പ്രതി മാസം ചികിത്സാ സഹായ ധനം നല്‍കി വരുന്നത്.
കാന്‍സര്‍ കിഡ്‌നി സംബന്ധമായ രോഗം മൂലം പ്രയാസപ്പെടുന്നവർക്കാണ് ശിഫാഹു റഹ്മ പദ്ധതിയിലൂടെ അനൂകൂല്യം ലഭിക്കുക . ജൂലൈ മാസത്തിലെ തുക അതാത് പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികള്‍ക്ക് കൈമാറും . തുടര്‍ന്ന് തുക വാര്‍ഡ് കമ്മിറ്റികള്‍ രോഗികള്‍ക്ക് നേരിട്ട് ഏല്‍പ്പിക്കുകയും ചെയ്യും .രോഗികള്‍ക്കുള്ള ധന സഹായം ശിഫാഹ് റഹ്‌മ കോഡിനേറ്റർ ശരീഫ് ഉറുമി കാസറഗോഡ് ജില്ലാ കെ എം സി സി സെക്രട്ടറി ഹനീഫ് ചള്ളങ്കയത്തിന് കൈമാറി. ശിഫാഹു റഹ്മ സബ് കമ്മിറ്റി, മണ്ഡലം ഭാരവാഹികളുടെ യോഗത്തില്‍ അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എം. സി സി പ്രസിഡന്റ് ഉമ്പു ഹാജി പെര്‍ള അധ്യക്ഷത വഹിച്ചു. കാസറഗോഡ് ജില്ല കെ എം സി സി സീനിയർ വൈസ് പ്രസിഡന്റ് അസീസ് പെര്‍മുദെ ഉത്ഘാടനം ചെയ്തു . ജില്ലാ സെക്രട്ടറി ഹനീഫ് ചള്ളങ്കയം, സംസ്ഥാന പ്രവർത്തക സമിതി അംഗം മുജീബ് മൊഗ്രാൽ, മണ്ഡലം വൈസ് പ്രസിഡന്റ് അസീസ് കന്തല്‍ പ്രസംഗിച്ചു, ശിഫാഹ് റഹ്‌മ സബ് കോഡിനേറ്റർ ഹമീദ് മാസ്സിമ്മാർ , റസാഖ് നൽക്കാ തുടങ്ങിയവർ സംബന്ധിച്ച് , ജൂലൈ മാസം മണ്ഡലം കമ്മിറ്റി നടത്തിയ രക്ത ദാന ക്യാമ്പ് , എൽ എൽ എച്ച് ഹോസ്പിറ്റലുമായി സഹകരിച്ചു നടത്തിയ മെഡിക്കൽ ക്യാമ്പ് വളരെ നല്ല നിലയിൽ നടത്താൻ സഹകരിച്ചവരെയും മണ്ഡലം കെ എം സി സി പ്രവർത്തകരെയും യോഗം മുക്തകണ്ഠം പ്രശംസിച്ചു. നിരവധി തവണ മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ നടത്തിയ രക്ത ദാന ക്യാമ്പിൽ സജീവമായി പ്രവർത്തിച്ചവരെ ആദരിക്കാനും യോഗം തീരുമാനിച്ചു . ശിഫാഹ് റഹ്‌മ കോഡിനേറ്റർ ശരീഫ് ഉറുമി സ്വാഗതവും , മണ്ഡലം ആക്ടിങ് ജനറൽ സെക്രട്ടറി അബ്ദുൽ ലത്തീഫ് ഈറോഡി നന്ദിയും പറഞ്ഞു.