അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു .

Latest ഗൾഫ്

അബുദാബി : അബു ദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി കമ്മിറ്റി വി പി എസ് – എൽ എൽ എച്ച് ഹോസ്പിറ്റലുമായ് സഹകരിച്ചു മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു . അബുദാബി ഇലക്ട്രയിലുള്ള എൽ എൽ എച്ച് ഹോസ്പിറ്റലിൽ വെച്ച് നടത്തിയ ക്യാമ്പിൽ മലയാളികളടക്കം നിരവധി പേര് പങ്കെടുത്തു.

ക്യാമ്പിൽ വെച്ചു മഞ്ചേശ്വരം മണ്ഡലം കെഎംസിസി കെയർ മെമ്പർമാർമാർക്കായി വി പി എസ് ഗ്രൂപ്പിന്റെ ജീവൻ രക്ഷ പ്രെവിലേജ് കാർഡും വിതരണം ചെയ്തു. കാർഡിന്റെ വിതരണം ഡോക്ടർ മുഹമ്മദ് ഷബീർ (ഫാമിലി മെഡിസിൻ ) മഞ്ചേശ്വരം മണ്ഡലം കെഎംസിസി പ്രസിഡന്റ് ഉമ്പു ഹാജി പെർളക്ക് നൽകി ഉത്ഘാടനം നിർവഹിച്ചു. എൽ എൽ എച്ച് റിലേഷൻഷിപ്പ് മാനേജർ അബ്ദുൽ സലിം, സംസ്ഥാന കെ എം സി സി പ്രവർത്തക സമിതി അംഗം മുജീബ് മൊഗ്രാൽ , ജില്ലാ കെ എം സി സി സെക്രട്ടറി ഹനീഫ് ചള്ളങ്കയം , കാസറഗോഡ് മണ്ഡലം പ്രസിഡന്റ് അസീസ് ആറാട്ടുക്കടവ് , മഞ്ചേശ്വരം മണ്ഡലം വൈസ് പ്രസിഡന്റ് അസീസ് കന്തൽ , പൈവളികെ പഞ്ചായത്ത് പ്രസിഡന്റ് ഹമീദ് മാസ്സിമ്മാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു . മണ്ഡലം ജനറൽ സെക്രട്ടറി അബ്ദുൽ ലത്തീഫ് ഈറോഡി സ്വാഗതവും നന്ദിയും പറഞ്ഞു .

മെഡിക്കൽ ക്യാമ്പിന് ഉമ്പു ഹാജി പെർള ,അബ്ദുൽ ലത്തീഫ് ഈറോഡി , ഹനീഫ് ചള്ളങ്കയം , അസീസ് കന്തൽ , ശരീഫ് ഉറുമി , ഹമീദ് മാസ്സിമ്മാർ തുടങ്ങിയവർ നേതൃത്വം നൽകി.
ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് അസീസ് പെർമുദെ , ജനറൽ സെക്രട്ടറി ഹനീഫ് പടിഞ്ഞാർമൂല , സെക്രട്ടറി അനീസ് മാങ്ങാട് , മഞ്ചേശ്വരം മണ്ഡലം ട്രഷറർ ഖാലിദ് ബംബ്രാണ ,വിവിധ മണ്ഡലം നേതാക്കളായ അഷ്‌റഫ് ബദിയടുക്ക , ഷാഫി നാട്ടക്കൽ , ഡോക്ടർ ലത്തീഫ് , ഷമീം ബേക്കൽ , മൊയ്‌തീൻ ബല്ലാകടപ്പുറം ,റസാഖ് നൽക്കാ , നിസ്സാർ ഹൊസങ്കടി , ഇബ്രാഹിം ഖലീൽ ഉദ്യാവർ , സക്കീർ കമ്പാർ, സിറാജ് അബ്ബിക്കട്ടെ തുടങ്ങിയവർ മെഡിക്കൽ ക്യാമ്പിൽ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *