അബുദാബി മഞ്ചേശ്വരം കെ എം സി സി ശിഫാഹ് റഹ്മാ നാലാം വർഷത്തിലേക്ക് : മെംബേർസ് മീറ്റ് വെള്ളിയാഴ്ച വൈകുന്നേരം ഷുക്കൂറലി കല്ലുങ്ങൽ ഉത്ഘാടനം ചെയ്യും

Latest കേരളം ഗൾഫ് പ്രാദേശികം

അബു ദാബി : മഞ്ചേശ്വരം മണ്ഡലം കെ എം സി സി നടപ്പിലാക്കി വരുന്ന ശിഫാഹ് റഹ്‌മ പദ്ധതി നാലാം വർഷത്തിലേക്ക് കടക്കുകയാണ് . മണ്ഡലത്തിൽപ്പെട്ട കാൻസർ കിഡ്നി രോഗികൾ മുസ്ലിം ലീഗ് കമ്മിറ്റി മുഖാന്തിരം വരുന്ന അപേക്ഷ പരിഗണിച്ചു ഒരു രോഗിക്ക് പത്തായിരം രൂപം വീതം ധന സഹായം ചെയ്യുന്ന പദ്ധതിയാണ് ശിഫാഹ് റഹ്‌മ . കഴിഞ്ഞ മൂന്നു വർഷം നിരവധി അപേക്ഷയിൽ നാനാ ജാതി മതസ്ഥർക്ക് ധന സഹായം നൽകാൻ മഞ്ചേശ്വരം കെ എം സി സി കമ്മിറ്റിക്ക് സാധിച്ചിട്ടുണ്ട് .വെള്ളിയാഴ്ച ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ വെച്ച് നടക്കുന്ന മെംബേർസ് മീറ്റ് അബു ദാബി കെ എം സി സി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങൽ ഉത്ഘാടനം ചെയ്യും .

സേഫ് ലൈൻ മാനേജിങ് ഡയറക്ടർ ഡോക്ടർ അബൂബക്കർ കുറ്റിക്കോൽ ,അബ്ദുല്ല മദുമൂലേ ( ഫിനാൻഷ്യൽ മാനേജർ സക്കാത്ത് ഫണ്ട് ) അതിഥികളായി സംബന്ധിക്കും. സംസ്ഥാന ജില്ലാ മണ്ഡലം കെ എം സി സി നേതാക്കൾ പരിപാടിയിൽ സംബന്ധിക്കും .സ്‌മോക്കി കഫെയിൽ ചേർന്ന കോഡിനേഷൻ യോഗത്തിൽ മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ഉമ്പു ഹാജി പെർള അദ്ധ്യക്ഷത വഹിച്ചു ,

ജില്ലാ കെ എം സി സി ആക്ടിങ് പ്രസിഡന്റ് അസീസ് പെർമുദെ ഉത്ഘാടനം ചെയ്തു , ജില്ലാ കെ എം സി സി സെക്രട്ടറി ഹനീഫ് ചള്ളങ്കയം ,മുജീബ് മൊഗ്രാൽ , അബ്ദുൽ റഹിമാൻ കമ്പള , ലത്തീഫ് ഈറോഡി, ശരീഫ് ഉറുമി , ഓ കെ ഇബ്രാഹിം അട്ക്ക , റസാഖ് നൽക്ക , അഷ്‌റഫ് ബസറ ,ഇബ്രാഹിം ബായാർ ,ഹമീദ് മസ്സിമ്മാർ , ഷാ ബന്തിയോട് തുടങ്ങിയവർ സംബന്ധിച്ചു.

മണ്ഡലം ജനറൽ സെക്രട്ടറി ഇസ്മായിൽ മുഗളി സ്വാഗതവും ട്രഷറർ ഖാലിദ് ബംബ്രാണ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *