അബു ദാബി മഞ്ചേശ്വരം മേഖല എസ് കെ എസ് എസ് എഫ് മജ്‌ലിസുന്നൂറും പ്രവർത്തന കൺവെൻഷനും സംഘടിപ്പിച്ചു.

Latest ഇന്ത്യ കേരളം പ്രാദേശികം

അബുദാബി : മേഖല പ്രവർത്തനം ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി അബുദാബി മഞ്ചേശ്വരം മേഖല എസ് കെ എസ് എസ് എഫ് മജ്‌ലിസുന്നൂറും പ്രവർത്തന കൺവെൻഷനും സംഘടിപ്പിച്ചു. മജ്‌ലിസുന്നൂറിന് കമാൽ മല്ലം , സുബൈർ ഇർഫാനി എന്നിവർ നേതൃത്വം നൽകി .ബായാർ ഹൗസിൽ ചേർന്ന കൺവെഷനിൽ അബ്ദുൽ റഹ്‌മാൻ കമ്പള ബായാർ പ്രാർത്ഥന നടത്തി. എസ് കെ എസ് എസ് എഫ് മഞ്ചേശ്വരം മേഖല പ്രസിഡന്റ് ഒ കെ ഇബ്രാഹിം അട്ക്ക അദ്ധ്യക്ഷത വഹിച്ചു .അബു ദാബി കാസറഗോഡ് ജില്ലാ എസ് കെ എസ് എസ് എഫ് പ്രസിഡന്റ് കമാൽ മല്ലം ഉത്ഘാടനം ചെയ്തു , ജില്ലാ ജനറൽ സെക്രട്ടറി സത്താർ കുന്നുംകൈ മുഖ്യ പ്രഭാഷണം നടത്തി , ഫൈസൽ സീതാംഗോളി ,യു. എം മുജീബ് മൊഗ്രാൽ , അസീസ് പെർമുദെ , അബ്ദുൽ റഹ്‌മാൻ കമ്പള ബായാർ തുടങ്ങിയവർ പ്രസംഗിച്ചു .
ജനറൽ സെക്രട്ടറി സക്കീർ കമ്പാർ അവതരിപ്പിച്ച പ്രവത്തന റിപ്പോർട്ട് പാസ്സാക്കി . കൂടുതൽ മെമ്പർമാരെ ഉൾക്കൊളിച്ചു പ്രവർത്തനം ഊർജ്ജിതപ്പെടുത്തുവാൻ തീരുമാനിച്ചു .

Leave a Reply

Your email address will not be published. Required fields are marked *