അബു ദാബി : മീഞ്ച വോർക്കാടി മേഖല കെ എം സി സി ജനറൽ ബോഡി യോഗം ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് ചേർന്നു . ഹാജി അബ്ദുൽ റഹിമാൻ കമ്പള പ്രാർത്ഥന നടത്തി .മേഖല പ്രസിഡന്റ് ലത്തീഫ് അക്കര അദ്ധ്യക്ഷത വഹിച്ചു.
കാസറഗോഡ് ജില്ലാ കെ എം സി സി സീനിയർ പ്രസിഡന്റ് അസിസ് പെർമുദെ ഉത്ഘാടനം ചെയ്തു . അബ്ദുൽ ലത്തീഫ് ഈറോഡി കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു . കഴിഞ്ഞ കാലയളവിൽ മേഖല കമ്മിറ്റി നടത്തിയ പ്രവർത്തനം മാതൃകാപരമെന്നും മുന്നോട്ടുള്ള പ്രവർത്തനം ഇതിലും മികച്ചതാക്കാൻ ശ്രമിക്കണമെന്നും അസീസ് പെർമുദെ ഉത്ഘാടന പ്രസംഗത്തിൽ ആവശ്യപ്പെട്ടു .
ജില്ലാ കെ എം സി സി സെക്രട്ടറി ഹനീഫ് ചള്ളങ്കയം , മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ഉമ്പു ഹാജി പെർള ,ജനറൽ സെക്രട്ടറി ഇസ്മായിൽ മുഗളി ,ട്രഷറർ ഖാലിദ് ബംബ്രാണ തുടങ്ങിയവർ പ്രസംഗിച്ചു .ഉമ്മർ വടങ്ങള, സിദ്ദിഖ് ഡി എം ,ഇർഷാദ് പാത്തൂർ ,ഇർഫാൻ ഗാന്ധിനഗർ ,ഹനീഫ് പാവൂർ ,അനസ് ഡി എം ,അഷ്റഫ് തലേകല , സമദ് ഡി എസ് ,അബ്ദുൽ മീയാദ് ,മഹമ്മൂദ് മൂടംബയൽ , ഹാരിസ് ഗുവേദപദപ് , അൻസാർ തലേകല തുടങ്ങിയവർ സംബന്ധിച്ചു .
പുതിയ ഭാരവാഹികളായി : ലത്തീഫ് അക്കര ( പ്രസിഡന്റ് ), ഉമ്മർ വടങ്ങള ( ജനറൽ സെക്രട്ടറി ), സിദ്ദിഖ് ഡി എം ( ട്രഷറർ ), ഇർഷാദ് പാത്തൂർ ( ഓർഗനൈസിംഗ് സെക്രട്ടറി ), അഷ്റഫ് തലേകല ,ഹനീഫ് പാവൂർ ,സി എം കുഞ്ഞി ചിഗുർപാടെ ,അൻസാർ തലേകല ( വൈസ് പ്രസിഡണ്ടുമാർ ), ഇർഫാൻ ഗാന്ധിനഗർ ,ഹാരിസ് ഗുവേദപദപ് , സമദ് ഡി എസ് ,ഹക്കിം തലേകല ( സെക്രട്ടറിമാർ ) എന്നിവരെയും അഡ്വൈസറി ബോർഡ് മെമ്പർമാരായി അബ്ദുൽ ലത്തീഫ് ഈറോഡി ,മഹമ്മൂദ് മൂടംബയൽ ,നൗഫൽ പാത്തൂർ എഎന്നിവരെയും തെരെഞ്ഞെടുത്തു . റീടൈനിംഗ് ഓഫീസർമാരായ അഷ്റഫ് ബസറ ,ഇബ്രാഹിം ജാറ ബായാർ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു .നൗഫൽ പാത്തൂർ സ്വാഗതവും , ട്രഷറർ സിദ്ദിഖ് ഡി എം നന്ദിയും പറഞ്ഞു.