അബുദാബി പൈവളിഗെ പഞ്ചായത്ത് കെഎംസിസി മുസഫാ ഏരിയ പ്രവര്‍ത്തകരുടെ യോഗം സംഘടിപ്പിച്ചു;

Latest ഇന്ത്യ കേരളം പ്രാദേശികം

ഉപ്പള: അബുദാബി പൈവളിഗെ പഞ്ചായത്ത് മുസഫ ഏരിയ കെ എം സി സി പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തും.
അബുദാബി പൈവളിഗെ പഞ്ചായത്ത് കെ എം സി സി യുടെ മുസഫാ ഏരിയയിലുള്ള പ്രവര്‍ത്തകരുടെ പ്രവര്‍ത്തന യോഗം മുസഫാ ലൈഫ് ലൈന്‍ ഹോസ്പിറ്റലിനടുത്തുള്ള ഇസ്മായില്‍ കുദ്രഡ്ക്കയുടെ വസതിയില്‍ വെച്ച് ചേര്‍ന്നു.
മഞ്ചേശ്വരം മണ്ഡലം കെ എം സി സി മുന്‍ ട്രഷററും, പഞ്ചായത്ത് കെയര്‍ കോര്‍ഡിനേറ്ററുമായ അബ്ദുല്‍ റഹ്‌മാന്‍ കുമ്പളയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗം കാസര്‍കോട് ജില്ലാ കെ എം സി സി സീനിയര്‍ വൈസ് പ്രസിഡന്റ് അസീസ് പെര്‍മുദെ ഉദ്ഘാടനം ചെയ്തു. പൈവളിഗെ പഞ്ചായത്ത് കെ എം സി സി പ്രസിഡന്റ് ഹമീദ് മാസിമാര്‍ അധ്യക്ഷത വഹിച്ചു.
മണ്ഡലം ജനറല്‍ സെക്രട്ടറി ഇസ്മായില്‍ മുകുളി, ഇസ്മായില്‍ കുദ്രട്ക്ക തുടങ്ങിയവര്‍ സംസാരിച്ചു.
പഞ്ചായത്ത് തല പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്താനും കെ എം സി സി കെയര്‍ പദ്ധതിയില്‍ കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കാനും യോഗം തീരുമാനിച്ചു. ഇബ്രാഹിം ജാറ, ഹംസ ചിപ്പാര്‍, സിദ്ദിഖ് കുദ്രഡ്ക, ഷാഫി ബെരിപദവ്, അസ്ഹര്‍ പൊന്നെങ്കള, തുടങ്ങിയവര്‍ പങ്കെടുത്തു.പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സകീര്‍ കമ്പാര്‍ സ്വാഗവും, ട്രഷറര്‍ ഇബ്രാഹിം ഖലീല്‍ പൈവളിഗെ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *