കോവിഡ് വാക്‌സിനെടുക്കാന്‍ വിസമ്മതിക്കുന്ന അധ്യാപകര്‍ക്കെതിരെ നടപടി; മുന്നറിയിപ്പുമായി യുഎഇ

Latest അന്താരാഷ്ട്രം ഗൾഫ്

അബൂദബി: യുഎഇയില്‍ കോവിഡ് വാക്‌സിൻ എടുക്കാന്‍ വിസമ്മതിക്കുന്ന പബ്ലിക് സ്‌കൂള്‍ അധ്യാപകര്‍ക്ക് എ തിരെ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി അധികൃതര്‍.

രാജ്യത്തെ സ്‌കൂളുകളില്‍ ക്ലാസുകള്‍ ആരംഭിച്ച സാഹചര്യത്തില്‍ എല്ലാ അധ്യാപകരും സ്‌കൂള്‍ ജീവനക്കാരും കൊവിഡ് വാക്‌സിൻ എ ടുത്തിരിക്കണമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശിച്ചിരുന്നത്.

വാക്‌സിൻ എടുക്കാന്‍ പാടില്ലാത്ത തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് കാണിച്ച് ആരോഗ്യ വകുപ്പ് അധികൃതരില്‍ നിന്ന് ലഭിക്കുന്ന പ്രത്യേക അനുമതിയില്ലാത്തവര്‍ക്കെല്ലാം വാക്‌സിനേഷന്‍ നിര്‍ബന്ധമാണ്.

16 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കും വാക്‌സിനേഷന്‍ നിര്‍ബന്ധമാണ്. രക്ഷിതാക്കള്‍ക്കും സ്‌കൂള്‍ സന്ദര്‍ശിക്കണമെങ്കില്‍ വാക്‌സിനേഷന്‍ ആവശ്യമാണ്. വാക്‌സിനേഷനില്‍ ഇളവ് ലഭിച്ചവര്‍ക്ക് മാത്രമാണ് ഇതിലും ഇളവ് ലഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *