കാസര്‍കോട്: മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പിറന്നാള്‍ ബ്ലഡ് ഡോണേഴ്‌സ് കേരളയും മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ കാസറഗോഡ് ജില്ലാ കമ്മിറ്റിയും കൈകോര്‍ത്തു കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും കാസര്‍കോട് സഹകരണ ആശുപത്രിയിലും രക്ത ദാനം നടത്തി തുടങ്ങിയ ആഘോഷം ഓരോ യുണിറ്റുകളും ഏറ്റെടുത്തു. കാഞ്ഞങ്ങാട് യൂണിറ്റ് ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ ഫോണ്‍ നല്‍കിയും ചെമ്മട്ടംവയല്‍ യൂണിറ്റ് വഴിയോരങ്ങളില്‍ അന്നദാനം നടത്തിയും രാജപുരം നീലേശ്വരം യുണിറ്റുകള്‍ സ്‌നേഹാലയങ്ങളിന്‍ ഭക്ഷ്യ കിറ്റുകള്‍ നല്‍കിയും മധുരം നല്‍കിയും പ്രിയ താരത്തിന്റെ പിറന്നാള്‍ ആഘോഷം ഗംഭീരമാക്കി, ജില്ലാ പഞ്ചായത്ത് അംഗം മനു വെള്ളാപ്പ് പരിപാടി ബ്ലഡ് നല്‍കി ഉദ്ഘാടനം ചെയ്തു. ഫാന്‍സ് സംസ്ഥാന കമ്മിറ്റിയഗം ഷഫീക് അധ്യക്ഷന്‍ വഹിച്ചു കോടോം ബേളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദാമോദരന്‍, സിപിഐഎം ഏഴാംമെയില്‍ ലോക്കല്‍സെക്രട്ടറി സി ബാബുരാജ്,GVHSS അമ്പലത്തറ PTA പ്രസിഡന്റ് പവിത്രന്‍, അന്‍ഷാദ്, ഉല്ലാസ്, ആരിഫ്, എന്നിവര്‍ സംസാരിച്ചു ഫാന്‍സ് ജില്ലാ പ്രസിഡന്റ് ശ്രീരാജ് നന്ദിയും പറഞ്ഞു. ഷാരോണ്‍, വിപിന്‍, സായികുമാര്‍, ലല്ലു ജെയിംസ്, വൈശാഖ്, സച്ചിന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
