നടന്‍ രജനീകാന്ത് ആശുപത്രിയില്‍

Latest ഇന്ത്യ കേരളം ടെക്നോളജി

നടന്‍ രജനീകാന്തിനെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തലവേദനയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് താരത്തെ ചെന്നൈ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവിലെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

പതിവ് പരിശോധനയ്ക്കായാണ് ആശുപത്രിയിലെത്തിയതെന്നാണ് താരവുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

പുതിയ ചിത്രം അണ്ണാത്തെയുടെ റിലീസ് തീയതിക്കു മുന്‍പ് തലൈവര്‍ ആശുപത്രി വിടുമെന്നാണ് ബന്ധുവായ വൈ.ജി മഹേന്ദ്രനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *