പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെതിരെ ആദൂർ പോലീസ് പോക്‌സോ പ്രകാരം കേസെടുത്തു,അറസ്റ്റ് ചെയ്യാത്തതിൽ കഴിഞ്ഞ ദിവസം പ്രതിഷേധം ശക്തമായിരുന്നു

Latest കേരളം പ്രാദേശികം

ബോവിക്കാനം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഡി.വൈ.എഫ്.ഐ. നേതാവിനെതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്തു.

ഇരിയണ്ണിയിൽ പ്രവർത്തിക്കുന്ന വനിതാ സഹകരണസംഘം ജീവനക്കാരനായ ടി. സുമേഷിന്റെ (26) പേരിലാണ് ഡിവൈ.എസ്.പി.യുടെ നിർദേശത്തെതുടർന്ന് ആദൂർ പോലീസ് കേസെടുത്തത്. ഡിവൈ.എഫ്.ഐ.

ഇരിയണ്ണി യൂണിറ്റ് പ്രസിഡന്റായിരുന്ന സുമേഷിനെ ഡിവൈ.എഫ്.ഐ.യുടെ പ്രാഥമികാംഗത്വത്തിൽനിന്ന് ജില്ലാ കമ്മിറ്റി നീക്കം ചെയ്തിട്ടുണ്ട്.

സംഘത്തിൽ രാത്രികാവൽക്കാരനായ സുമേഷിനെ സഹകരണസംഘത്തിൽനിന്ന്‌ സസ്‌പെൻഡ്‌ ചെയ്തിരുന്നു.

ഡി.വൈ.എഫ്.ഐ. നേതാവിനെ കേസിൽനിന്ന് രക്ഷപ്പെടുത്താൻ വഴിവിട്ട ഇടപെടലുകൾ നടത്തി സത്യപ്രതിജ്ഞാലംഘനം നടത്തിയ മുളിയാർ പഞ്ചായത്ത് പ്രസിഡന്റ് മുളിയാറിന് അപമാനമാണെന്ന് മുസ്‌ലിം ലീഗ് മുളിയാർ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. മുഹമ്മദ് കുഞ്ഞി, ജനറൽ സെക്രട്ടറി എസ്.എം. മുഹമ്മദ് കുഞ്ഞി, ട്രഷറർ എം.കെ. അബ്ദുൾ റഹിമാൻ ഹാജി എന്നിവർ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *