കവരത്തി: ലക്ഷദ്വീപിലെ നടപടികളെ ന്യായീകരിച്ച് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍. ദ്വീപില്‍ സ്വീകരിച്ചത് കരുതല്‍ നടപടികള്‍ മാത്രമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ബീഫ് നിരോധനത്തെ ന്യായീകരിച്ച പട്ടേല്‍, റംസാന്‍ കാരണമാണ് ലക്ഷദ്വീപില്‍ കൊവിഡ് വര്‍ധിച്ചതെന്നും പറഞ്ഞു. ഭരണപരിഷ്‌കാര നടപടികള്‍ ജനങ്ങള്‍ക്കെതിരെ ദുരുപയോഗം ചെയ്യില്ലെന്നും അഡ്മിനിസ്‌ട്രേറ്റര്‍ പറഞ്ഞു.
അതേസമയം പ്രഫുല്‍ ഖോഡാ പട്ടേലിന്റെ സന്ദര്‍ശനത്തിനെതിരെ സമ്പൂര്‍ണ്ണ കരിദിനം ആചരിക്കുകയാണ് ദ്വീപ് ജനത. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണ് വീടുകളില്‍ പ്രഫുല്‍ പട്ടേലിനെതിരെ കരിദിനം ആചരിക്കുന്നത്. ഒരാഴ്ചത്തേക്കാണ് പ്രഫുല്‍ പട്ടേല്‍ ദ്വീപിലുണ്ടാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍.