Advocate Semira Faisal inaugurated the Women’s Safety Awareness Campaign Message at the Library

Latest പ്രാദേശികം

ചൗക്കി:സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരേയും ലിംഗ സമത്വം ഉറപ്പു വരുത്തുന്നതിനും വേണ്ടി ബഹുജ മനസ്സാക്ഷി ഉണർത്തുന്നതിന് കേരളാ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ആഹ്വാനം ചെയ്ത
സ്നേഹ ഗാഥ പെൺജീവിതത്തിന്റെ കരുതൽ ഒരു ക്യാമ്പയിനായി ഏറ്റെടുത്തു കൊണ്ട് ചൗക്കി സന്ദേശം ഗ്രന്ഥാലയത്തിൽ വെച്ചു നടന്നു കോവി ഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടു നടന്ന പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം മൊഗ്രാൽ പുത്തൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: സെമീറ ഫൈസൽ ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്കെതിരായ അക്രമങ്ങൾ വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ് ഇന്നു കണ്ടു കൊണ്ടിരിക്കുന്നതെന്നും ഏതിന്റെ പേരിലായാലും ഈ അതിക്രമങ്ങൾ തടയാൻ ഓരോ പ്രദേശത്തേയും സാംസ്കാരിക സംഘടനകൾക്ക് ഉണർന്നു പ്രവർത്തിക്കണമെന്നും അഭിപ്രായപ്പെട്ടു
ശ്രീമതി യശോദ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി
സ്ത്രീസുരക്ഷ ഉറപ്പു വരുത്താനായി ഒറ്റക്കെട്ടായി പ്പോരാടണമെന്നും പ്രായഭേദമന്യെ സ്ത്രീസമൂഹം ഇത്തരം അക്രമങ്ങൾക്കിരയാവുന്നത് നിത്യസംഭവമായിരിക്കുകയാണെന്നും ഇതിന് അറുതി വരുത്തുന്നതിന് നാം ഒറ്റക്കെട്ടായി പ്രവർത്തിക്കണം
മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൻ ശ്രീമതി പ്രമീള മജൽ അധ്യക്ഷത വഹിച്ചു ഗ്രാമ പഞ്ചായത്ത് മെമ്പർ ജുബൈരിയ സിഹാബ്,ഡോ. രുവ വി.റാവു,കാസർകോട് ജില്ലാ ബസ്സ് ഓണേഴ്സ് അസോസിയേഷൻ ട്രഷറർ പിഎ’ മുഹമ്മദ് കുഞ്ഞി മാസ്റ്റർ,താലുക്ക് ലൈബ്രറികൗൺസിൽഅംഗം എം.പി.ജിൽജിൽ,ശാസ്ത്ര സാഹിത്യ പരിഷത്ത് യൂണിറ്റ് സെക്രട്ടറി ടി.എം.രജേഷാ മാസ്റ്റർ.ശ്രീമതി മ്മതാ ദിനേശ്,ലൈബ്രറി ട്രഷറർ എം.എ കരിം,സന്ദേശം സംഘടന സെക്രട്ടറി എംസലിം, സുലൈമാൻ തോര വളപ്പിൽ, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.കെവി മുകുന്ദൻ മാസ്റ്റർ സ്വാഗതവും ലൈബ്രറി സെക്രട്ടറി എസ്.എച്ച് ഹമീദ് നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *