ഓരോ ശ്രീധന മരണവും കഴിയുമ്പോൾ ആളിക്കത്തുന്ന തീ പെട്ടെന്ന് തന്നെ അണയുകയും വീണ്ടും സ്ത്രീധന മരണം ഉണ്ടാവുകയും ചെയ്യുന്നു.
ഇത് ഒരു തുടർക്കഥയായി മാറുകയാണ് ഇപ്പോൾ,പത്തനംതിട്ടയിൽ 21 കാരിയായ അമ്മുവിനെ സ്ത്രീധനമാവശ്യപ്പെട്ട് ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും നിരന്തരം പീഡിപ്പിക്കാരുണ്ടായിരുന്നു.
അങ്ങനെ യുവതി ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യ ചെയ്തു.ഈ സംഭവത്തിൽ ഭർത്താവിനെയും മാതാപിതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.
യുവതിയുടെ ഭർത്താവ് ഏറത്ത് വയല എം ജി ഭവനിൽ ജിജി, ജിജി യുടെ പിതാവ് ജോയി, അമ്മ സാറാമ്മ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കൊടുത്ത ശ്രീധനത്തേക്കാൾ കൂടുതൽ ആവശ്യപ്പെട്ടുകൊണ്ട് ആണ് യുവതിയെ ഇവർ നിരന്തരം പീഡിപ്പിച്ചു കൊണ്ടിരുന്നത്.
ഇക്കഴിഞ്ഞ മുപ്പത്തിയൊന്നാം തീയതി വൈകിട്ട് അഞ്ചരയ്ക്ക് ആണ് ജിജിയുടെ ഭാര്യ കൊല്ലം കരുനാഗപ്പള്ളി പണ്ടാരം പുറത്ത് ബാബുവിന്റെയും സതിയുടെയും മകൾ അമ്മുവിനെ ഭർത്താവിന്റെ വീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ യുവാവിനെതിരെ യും കുടുംബത്തിനെതിരെ യും രംഗത്തെത്തി.പെൺകുട്ടിയുടെയും ബന്ധുക്കളുടെയും പരാതിയെതുടർന്ന് സ്ത്രീധന ഗാർഹിക പീഡനത്തിനെതിരെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തു.
കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് കൊണ്ട് ജിജിയുടെ വീട്ടുകാരും പെൺകുട്ടിയുമായി വഴക്ക് പതിവായിരുന്നു.
5 ലക്ഷം രൂപ പെൺകുട്ടിയുടെ വീട്ടുകാർ നേരത്തെ നൽകിയിട്ടും വീണ്ടും തുക ആവശ്യപ്പെട്ട് പീഡനം തുടരുകയായിരുന്നു.
വീട്ടിലെ എല്ലാ ജോലികളും അമ്മുവിനെ കൊണ്ടു ചെയ്യിപ്പിക്കുമെന്ന് നാട്ടുകാർ പറയുന്നു.വീട്ടിൽ മോട്ടോർ ഉണ്ടായിട്ടും കിണറ്റിൽ നിന്നു മാത്രമേ വെള്ളം കോരാൻ അമ്മുവിനെ അനുവദിച്ചിട്ടുള്ളൂ.കൂടാതെ വലിയ പീഡനങ്ങളും അമ്മു അനുഭവിക്കേണ്ടിവന്നു.