മഞ്ചേശ്വരം: വീടിനു നേരെ കല്ലെറിഞ്ഞ് ജനല്‍ ചില്ലു തകര്‍ത്തുവെന്ന പരാതിയില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു.
സുങ്കതക്കട്ട കുരുഡപ്പദവ്, ദേരയിലെ ബീഫാത്തിമയുടെ പരാതി പ്രകാരം സുങ്കതക്കട്ട തിമിരിയടുക്കത്തെ അബ്‌ദുല്‍ റഹ്മാ(25)നെതിരെയാണ് മഞ്ചേശ്വരം പൊലീസ് കേസെടുത്തത്.
ചൊവ്വ ഉച്ചയ്‌ക്കാണ് കേസിനാസ്‌പദമായ സംഭവം.വീടിനു കല്ലെറിഞ്ഞുവെന്ന് ആരോപിച്ച് അബ്‌ദുല്‍ റഹ്മാനെ വീട്ടില്‍ നിന്നു തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചുവെന്ന കേസിലെ പ്രതിയായ ബഷീറിന്റെ മാതാവാണ് കേസിലെ പരാതിക്കാരി.