മിയാപദവ്: എയിംസ്നായി കാസറഗോഡ് ജില്ലയുടെ പേരുൾപ്പെടുത്തി സംസ്ഥാന സർക്കാർ പുതിയ പ്രൊപോസൽ കേന്ദ്രത്തിന് സമർപ്പിക്കുക’ എന്ന ആവശ്യവുമായി എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്‌മയുടെ ആഭിമുഖ്യത്തിൽ
2021 നവംബർ 17 ന് കാസറഗോഡ് നടത്തുന്ന ജില്ലാതല ബഹുജന റാലിയുടെ ഒരുക്കങ്ങൾക്കായി
രൂപീകരിക്കുന്ന മീഞ്ച പഞ്ചായത്ത് സംഘാടക സമിതി രൂപീകരണ യോഗം മിയാപദവ് എം ഐ എം ബില്ഡിങ്ങിൽ വെച്ച് ചേർന്നു.
സംഘാടക സമിതി:
ടി ബഷീർ അഹ്‌മദ് (ചെയർമാൻ )
അബ്ദുല്ല അട്ക(വർക്കിങ് ചെയർമാൻ)
പുഷ്പരാജ് ബെജ്ജ(ജനറൽ കൺവീനർ)
അബ്ദുല്ല പജിൻഗർ(ട്രെഷറർ)
വൈസ് ചെയർമാൻമാർ: ഗോപാലകൃഷ്ണ ഭട്ട്, ഡോ. അബ്ദുൽ റഹ്‌മാൻ, ചന്ദ്രശേഖർ
കൺവീനർ: തലക്കള സദാനന്ദ ഷെട്ടി.
മുഖ്യ രക്ഷാധികാരി: ഡോ. ജയപ്രകാശ് നാരായണൻ ടി കെ എന്നിവരെയും യോഗം തെരഞ്ഞെടുത്തു.
സംഘാടക സമിതി രൂപീകരണ യോഗം മണ്ഡലം ചെയർമാൻ ഷുക്കൂർ കണാജെ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ ആനന്ദൻ പെരുമ്പള ഉദ്‌ഘാടനം ചെയ്തു. സിസ്റ്റർ ജയ ആന്റോ മംഗലത്ത് വിഷയാവതരണം നടത്തി. ഡോ. ജയപ്രകാശ് നാരായണൻ, ഡോ. അബ്ദുൽ റഹ്മാൻ, ടി ബഷീർ അഹ്‌മദ് തുടങ്ങിയവർ പ്രസംഗിച്ചു. മണ്ഡലം കൺവീനർ ടി കെ ജാഫർ മൊഗ്രാൽ സ്വാഗതവും ഷെരീഫ് മുഗു നന്ദിയും പറഞ്ഞു.