എയിംസ് കാസർഗോഡിന് : പ്രധാനമന്ത്രിക്ക് പോസ്റ്റ് കാർഡ് അയച്ച് മൊഗ്രാൽ ദേശീയവേദിയും

Latest കേരളം

മൊഗ്രാൽ. കേന്ദ്രസർക്കാറിന്റെ പരിഗണനയിലുള്ള എയിംസ് പ്രൊപ്പോസലിൽ ജില്ലയുടെ പേര് ഉൾപ്പെടുത്തണമെന്ന ആവശ്യത്തോട് സംസ്ഥാന സർക്കാർ മുഖം തിരിച്ചിരിക്കുന്ന സാഹചര്യത്തിൽ “എയിംസ് ജനകീയ കൂട്ടായ്മ” പ്രധാനമന്ത്രിയെയും, ആരോഗ്യമന്ത്രിയെയും നേരിട്ട് കാണുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രിക്ക് ഒരു ലക്ഷം പോസ്റ്റ് കാർഡ് അയക്കുന്ന ക്യാമ്പയിനിൽ മൊഗ്രാൽ ദേശീയ വേദിയും അണിചേർന്നു.

മൊഗ്രാൽ പോസ്റ്റ് ഓഫീസിൽ നിന്നാണ് ദേശീയവേദി ഭാരവാഹികളും, എക്സിക്യൂട്ടീവ് അംഗങ്ങളും പ്രധാനമന്ത്രിക്ക് പോസ്റ്റ് കാർഡ് അയച്ച് ക്യാമ്പയിന്റെ ഭാഗമായത്. പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ടി കെ ജാഫർ സ്വാഗതം പറഞ്ഞു.

ചടങ്ങിൽ ദേശീയവേദി സീനിയർ അംഗം ഹമീദ് പെർവാട്, മൊഗ്രാലിലെ തലമുതിർന്ന വ്യാപാരി പോസ്റ്റ് മുഹമ്മദ്, മുഹമ്മദ് അബ്ക്കോ,എംഎ മൂസ,അഷ്റഫ് പെർവാഡ്, ഇബ്രാഹിം ഖലീൽ,പിഎം മുഹമ്മദ് കുഞ്ഞി ടൈൽസ്, എംഎ ഇക്ബാൽ, സിദ്ദീഖ് പോസ്റ്റ്‌ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *