എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മ ബഹുജന റാലി നവംബര്‍ 17 ന്; പുത്തിഗെ പഞ്ചായത്ത് സംഘാടക സമിതി രൂപീകരണ കണ്‍വെന്‍ഷന്‍ കട്ടത്തടുക്കയില്‍ സംഘടിപ്പിച്ചു

Latest ഇന്ത്യ കേരളം പ്രാദേശികം

പുത്തിഗെ▪️എയിംസിനായി കാസര്‍കോട് ജില്ലയുടെ പേരുള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ പുതിയ പ്രൊപോസല്‍ കേന്ദ്രത്തിന് സമര്‍പ്പിക്കുക’ എന്ന ആവശ്യവുമായി എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍
2021 നവംബര്‍ 17 ന് കാസര്‍കോട് നടത്തുന്ന ജില്ലാതല ബഹുജന റാലിയുടെ ഒരുക്കങ്ങള്‍ക്കായി
രൂപീകരിക്കുന്ന പുത്തിഗെ പഞ്ചായത്ത് സംഘാടക സമിതി രൂപീകരണ കണ്‍വെന്‍ഷന്‍ കട്ടത്തടുക്ക കൈരളി ക്ലബ്ബില്‍ വെച്ച് ചേര്‍ന്നു.

സംഘാടക സമിതി:
മുഖ്യ രക്ഷധികാരി :സുബ്ബാണ്ണ ആള്‍വ പുത്തിഗെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്.
കമറുദ്ദീന്‍ പാട്‌ലഡുക്ക (ചെയര്‍മാന്‍ )
റാസി കയ്യങ്കൂടല്‍ (ജനറല്‍ കണ്‍വീനര്‍),മനു പുത്തിഗെ (ട്രഷറര്‍ )
സംഘാടക സമിതി രൂപീകരണ കണ്‍വെന്‍ഷനില്‍ മണ്ഡലം ചെയര്‍മാന്‍ ഷുക്കൂര്‍ കണാജെ അധ്യക്ഷത വഹിച്ചു. സയ്യിദ് ഹാമിദ് അന്‍വര്‍ അല്‍ അഹ്ദല്‍ തങ്ങള്‍ മൂഹിമ്മാത്ത് ഉദ്ഘാടനം ചെയ്തു. ബഷീര്‍ തലേക്കള, ആനന്ദന്‍ പെരുമ്പള, നാസര്‍ ചെര്‍ക്കള, സിസ്റ്റര്‍ ജയ ആന്റോ മംഗലത്ത്, പാലക്ഷ റൈ ,അബ്ദുല്ല സഖാഫി പൈക്ക, യൂസഫ് മുസ്ലിയാര്‍ പുത്തിഗെ, മനു പുത്തിഗെ, ശരീഫ് മുഗു, അഷ്റഫ് കയ്യങ്കൂടല്‍, കമറുദ്ദീന്‍ പാ ട്‌ലഡുക്ക, റാസി കെ, അബ്ദുല്‍ അസീസ് പ്രസംഗിച്ചു. മണ്ഡലം കണ്‍വീനര്‍ ടി കെ ജാഫര്‍ മൊഗ്രാല്‍ സ്വാഗതവും അഹമ്മദ് അലി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *