വേണം എയിംസ് കാസർഗോഡ്. പഞ്ചായത്ത് പ്രമേയം പാസാക്കണം. മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായ ത്തിന് നിവേദനം നൽകി-എയിംസ് കുട്ടായ്മ

Latest ഇന്ത്യ കേരളം പ്രാദേശികം

വേണം എയിംസ് കാസര്‍കോട്
▪️പഞ്ചായത്ത് പ്രമേയം പാസാക്കണം;
▪️എയിംസ് കൂട്ടായ്മ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിന് നിവേദനം നല്‍കി

കല്ലങ്കൈ▪️കേന്ദ്ര ഗവണ്മെന്റ് കേരളത്തിന് അനുവദിക്കുന്ന എയിംസ് (ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് )
കാസര്‍കോട് അനുവദിക്കണമെന്നും കേന്ദ്രത്തിന് അയക്കുന്ന പ്രൊപോസലില്‍ കാസര്‍കോടിന്റെ പേര് ഉള്‍പ്പെടുത്താന്‍ മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കണമന്നാവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ഷമീറ ഫൈസലിന് എയിംസ് കൂട്ടായ്മ പ്രവര്‍ത്തകരായ സലീം ബി ജെ. മുകുന്ദന്‍ മാഷ്. കരീം ചൗക്കി എന്നിവര്‍ ചേര്‍ന്ന് നിവേദനം നല്‍കി. ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കദീജ ഹമീര്‍, ആരോഗ്യ വിദ്യാഭ്യാസ ചെയര്‍ പേഴ്‌സണ്‍ പ്രമീള മജല്‍, നിസാര്‍ കുളങ്കര, റാഫി എരിയാല്‍, സമ്പത്ത് പെര്‍നട്ക, സമീമ സാദിക്, ജുബൈറിയ ഷിയാബ്,
പുഷ്പ കൊട്ടാകുന്ന്, സാദിക് കടപ്പുറം, നസിര്‍ കല്ലങ്കൈ എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *