യാത്രക്കാർക്ക് പുതിയ ബാഗേജ് ഇളവുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

Latest ഗൾഫ്

ദുബായ്: എയർ ഇന്ത്യ പുതിയ ബാഗേജ് ഇളവുകൾ പ്രഖ്യാപിച്ചു. എയർ ഇന്ത്യ വിമാനത്തിൽ തിരുവനന്തപുരം, കൊച്ചി മുംബൈ, ജയ്പൂർ, അമൃതസർ, ലക്നൗ, എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കാണ് ഇളവ്.

സെപ്റ്റംബർ 30 വരെ യാത്ര ചെയ്യുന്നവർക്ക് ആനുകൂല്യം ലഭ്യമാകും.

ഒരു പെട്ടിയിൽ 32 കിലോഗ്രാം ഭാരം മാത്രമേ അനുവദിക്കുകയുള്ളൂ. എന്നാൽ എക്കണോമി ക്ലാസിലെ യാത്രക്കാർക്ക് 40 കിലോഗ്രാമും ബിസിനസ് ക്ലാസ്സിലെ യാത്രക്കാർക്ക് 50 കിലോഗ്രാം ബാഗേജ് കൊണ്ടു പോകാമെന്നാണ് എയർ ഇന്ത്യ അപ്ഡേറ്റിൽ പറയുന്നത്.

ഒരു പെട്ടിയില്‍ 32 കിലോ ഗ്രാം മാത്രമേ അനുവദിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങള്‍ക്ക് എയർ ഇന്ത്യയുടെ ഔദ്യോഗിക വെബ് സൈറ്റായ www.airindia.in സന്ദർശിക്കാം.

Leave a Reply

Your email address will not be published. Required fields are marked *