യുഎഇയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് പുതിയ അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

Latest

ദില്ലി:  ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പ്രധാന അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്.

യുഎഇയിലേക്ക് ഇന്ത്യയിൽ നിന്ന് യാത്ര ചെയ്യുന്നവർ ആറ് മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തണമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.

യാത്രക്കാർക്ക് വിമാനത്താവളത്തില്‍ റാപ്പിഡ് പരിശോധന നടത്തും. യാത്രാ സമയത്തിന് നാല് മണിക്കൂർ മുമ്പ് പരിശോധ കൗണ്ടർ പ്രവർത്തിക്കും. യാത്രസമയത്തിന് 2 മണിക്കൂർ മുമ്പ് ഡിപ്പാർചർ കൗണ്ടർ അടക്കുമെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കി.

 ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങൾക്കടക്കം നിരവധി മേഖലകളിൽ പ്രവര്‍ത്തിക്കുന്നവര്‍ക്ക് യുഎഇ ഇളവ് നൽകിയ സാഹചര്യത്തിലാണ് യാത്രക്കാര്‍ക്കായി ഏയര്‍ ഇന്ത്യ എക്സ്പ്രസ് മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *