ഇന്ധന വില വർദ്ധനവിനെതിരെ വേറിട്ട പ്രധിഷേധവുമായി എ ഐ വൈ എഫ്

Latest പ്രാദേശികം

കുമ്പടജെ: പെട്രോൾ,ഡീസൽ പാചകവാതക വിലവർധനവിനെതിരെ എ ഐ വൈ എഫ് കുമ്പടാജേ മേഖല കമ്മിറ്റി പ്രതിഷേധിച്ചു. എ ഐ വൈ എഫ് രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായിട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കുംമ്പടാജെ മേഖലാ കമ്മിറ്റി ആഭിമുഖ്യത്തിൽ എ.പി. സർക്കലിൽ നിന്ന്കിലേമീറ്ററുകളോളം ബൈക്കുകൾ തള്ളിനീക്കി പ്രധിഷേധം നടത്തി, പ്രതിഷേധ പരിപാടി എ.ഐ.വൈ.എഫ് മണ്ഡല കമ്മിറ്റി അംഗം ഗണേശ് ഉൽഘാടനം ചെയ്തു. അനിൽ അധ്യക്ഷധ വഹിച്ചു. എ.ഐ. വൈ.എഫ്. മണ്ഡല കമ്മിറ്റി അംഗം സിയാബ് അന്നടുക്ക സ്വാഗതം പറഞ്ഞു. മുഹമ്മദ് മരിക്കാന , പുരുഷോത്തമ, കൃഷ്ണ റൈ തുടങ്ങിയവർ സംസാരിച്ചു. ചന്ദ്രൻ മണ്ണാപ്പ്, അഖിൽ ഗാഡിഗുഡെ , അച്ചുത , പ്രകാശ്, അബ്ദുൽ റസാഖ്,മാത്യു തെങ്ങംപ്പള്ളി, ചന്ദ്രൻ ഗാഡിഗുഡെ, വിജയൻ , അശ്വത്, സന്തോശ് എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *