“അജബേ മദീന”. മീലാദ് ഫെസ്റ്റ് ശ്രദ്ധേയമായി

Latest ഇന്ത്യ കേരളം പ്രാദേശികം

മൊഗ്രാൽ : അൽ മദ്റസത്തുൽ ആലിയ മൊഗ്രാൽ കടവത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച “അജബേ മദീന” മീലാദ് ഫെസ്റ്റ് -21 ശ്രദ്ധേയമായി. മുത്ത് നബിയുടെ മദ്ഹ് പാടിയും പറഞ്ഞും വിദ്യാർത്ഥികൾ പരിപാടിയെ കെങ്കേമമാക്കി.പൂർവ്വ വിദ്യാർത്ഥികളുടെ പ്രവാചക കീർത്തന ഗാനങ്ങളും ദഫ് മുട്ട് പ്രദർശനവും അരങ്ങേറി. കുരുന്നുമക്കളുടെ കലാ പ്രകടനങ്ങൾ വീക്ഷിക്കാൻ സ്ത്രീകളടക്കം നിരവധി പേരാണ് എത്തിച്ചേർന്നത്.

നബിദിന സമ്മേളനം സമസ്ത ഉപാധ്യക്ഷൻ ശൈഖുനാ യു. എം അബ്ദുൽ റഹ്മാൻ മൗലവി ഉദ്ഘാടനം ചെയ്തു. മദ്രസാ കമ്മിറ്റി പ്രസിഡണ്ട് ടി. എം ശുഹൈബ് അധ്യക്ഷത വഹിച്ചു.യു. എ. ഇ കമ്മിറ്റി മുൻ പ്രസിഡണ്ട് മുജീബ് യു.എം സമ്മാനങ്ങൾ വിതരണം ചെയ്തു. ബി. വി എ ഹമീദ് മൗലവി, അബൂബക്കർ മൗലവി പാത്തൂർ,യു.എ.ഇ കമ്മിറ്റി ജന. സെക്രട്ടറി ഖാലിദ്. എം പ്രസംഗിച്ചു. കോവിഡ് കാലത്ത് ഓൺലൈൻ ക്ലാസ്സുകൾ
മികച്ച രീതിയിൽ കൈകാര്യം ചെയ്ത സദർ മുഅല്ലിം അബൂബക്കർ മൗലവിക്ക്‌ യു. എ ഇ കമ്മിറ്റിയുടെ പ്രത്യേക ഉപഹാരം ചടങ്ങിൽ വെച്ച് വിതരണം ചെയ്തു. ജന. സെക്രട്ടറി ടി. കെ അൻവർ സ്വാഗതവും ട്രഷറർ ഖലീൽ. എം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *