മഞ്ചേശ്വരം ഐഎച്ച് ആര്‍ഡി കോളേജില്‍ പുതിയ കോഴ്‌സുകള്‍ക്ക് അനുമതിയായതായി എകെഎം അഷ്‌റഫ് എംഎല്‍എ

Latest പ്രാദേശികം

കുമ്പള : കുമ്പളയിൽ സ്ഥിതി ചെയ്യുന്ന മഞ്ചേശ്വരം ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളേജിൽ പുതുതായി രണ്ട്  കോഴ്സുകൾക്ക് സർക്കാർ അനുമതിയായതായി മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്‌റഫ്‌ അറിയിച്ചു.
ബിഎ ഇംഗ്ലീഷ്  വിത്ത്‌  ജേർണലിസം (30 സീറ്റ് ) എം കോം ഫൈനാൻസ് (15 സീറ്റ്) എന്നീ കോഴ്സുകൾക്കാണ് അനുമതിയായത്.മഞ്ചേശ്വരം എംഎൽഎ നിയമ സഭയിൽ അവതരിപ്പിച്ച സബ്മിഷന്റെ തുടർച്ചയായാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ്  കോഴ്സുകൾ അനുവദിച്ചത്.ഈ അധ്യായന വർഷം മുതൽതന്നെ ക്ലാസുകൾ ആരംഭിക്കാൻ കഴിയുമെന്നും  എംഎൽഎ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *