എ.കെ.എം അഷ്റഫ് എം.എൽ.എ ഇടപെട്ടു; കൊടിയമ്മ പാലം പ്രവൃത്തിയുടെ ഭാഗമായുള്ള പാർശ്വഭിത്തി താഴ്ഭാഗത്തു നിന്നും കെട്ടിയുയർത്തും

Latest പ്രാദേശികം

കുമ്പള: പണി പൂർത്തിയായി വരുന്ന കൊടിയമ്മ പാലത്തിൻ്റെ പ്രവൃത്തിയുടെ ഭാഗമായുള്ള പാർശ്വഭിത്തി താഴ്ഭാഗത്തു നിന്നും കെട്ടി ഉയർത്താൻ നടപടിയായി. നാട്ടുകാരുടെ ആവശ്യപ്രകാരം എ കെ എം അഷ്റഫ് എം എൽ എ യുടെ ഇടപെടലിലാണ് നടപടി ഉണ്ടായത് .ഊജാർ കൊടിയമ്മ സ്കൂൾ റോഡിലാണ് കൾവർട്ട് നിർമ്മാണം പുരോഗമിക്കുന്നത്. കാലപ്പഴക്കം കാരണം കാലവർഷത്തിൽ തകർന്ന കൾവർട്ടിന് പകരമാണ് പതിറ്റാണ്ടുകളോളം നിലനിൽക്കുന്നതിന് മികച്ച രീതിയിൽ ബോക്സ് കൾവർട്ട് നിർമ്മിക്കുന്നത്.
ഇതിൻ്റെ പ്രവൃത്തിയുടെ ഭാഗമായുള്ള കൊടിയമ്മ ജുമാ മസ്ജിദ് ഭാഗത്ത് റോഡിൻ്റെ താഴ്ഭാഗത്ത് നിന്ന് തന്നെ പാർശ്വഭിത്തി നിർമ്മിക്കണമെന്ന ആവശ്യം നാട്ടുകാർ ഉയർത്തിയത്. ഇത് പ്രകാരം എം എൽ എ ജില്ലാ കലക്ടർ, വികസന പാക്കേജ് സ്പെഷ്യൽ ഓഫീസർ, ഹാർബർ എഞ്ചിനിയറിംഗ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചീനിയർ എന്നിവർക്ക് കത്ത് നൽകിയിരുന്നു. ഇതേ തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചാണ് കരാറുകാരന് നിർദ്ദേശം നൽകിയത്.
പ്രവൃത്തി ഉടൻ പൂർത്തിയാക്കണമെന്നും എം എൽ എ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *