തീരദേശ വാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കണം: എകെഎം അഷ്റഫ് എംഎൽഎ മന്ത്രിയെ കണ്ടു

Latest പ്രാദേശികം

മഞ്ചേശ്വരം: മഞ്ചേശ്വരം മണ്ഡലത്തിലെ എട്ടു തീരദേശ റോഡുകളുടെ പുനരുദ്ധാരണത്തിന് ഭരണാനുമതി ആവശ്യപ്പെട്ടും കടൽക്ഷോഭത്തെ തുടർന്ന് പ്രദേശത്തുകാർ അനുഭവിക്കുന്ന ദുരിതങ്ങൾ ഉയർത്തിക്കാട്ടിയും മത്സ്യബന്ധന – സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് എകെഎം അ ഷ്റഫ് എംഎൽഎ നിവേദനം നൽകി.

ട്രോളിംഗ് നിരോധന കാലയളവിൽ സർക്കാർ മത്സ്യതൊഴിലാളികൾക്ക് റേഷൻകട മുഖാ തിരം ഭക്ഷ്യകിറ്റ് നൽകുന്ന പദ്ധതിയിൽ ക്ഷേമനിധിക്ക് അർഹരായ പലരുടെയും പേരുകൾ ലിസ്റ്റിൽ ഉൾപ്പെടാത്തത് സംബന്ധിച്ചും എംഎൽഎ ചുണ്ടിക്കാട്ടി.

.അനേകം ദുരിതങ്ങൾ അഭിമുഖീകരിക്കുന്ന മണ്ഡലത്തിലെ തീരദേശമേഖല മന്ത്രി നേരിട്ട് സന്ദർശിക്കണമെന്നും ഉപ്പള മൂസോടി,
കോയിപ്പാടി കടപ്പുറം, പെർവാ ഡ് കടപ്പുറം, കൊപ്പളം, മഞ്ചേ ശരം കണ തീർത്ഥ, ഹൊസ് ബെട്ടു, ബങ്കര മഞ്ചേശ്വരം, ആരിക്കാടി കടപ്പുറം തുടങ്ങിയ തീരദേശ പ്രദേശങ്ങൾക്കായി പ്രത്യേക പാക്കേജ് അനുവദി കക്കണമെന്നും നിവേദനത്തിൽ
ആവശ്യപ്പെട്ടു. കടലാക്രമണം ചെറുക്കാൻ
ട്രെടാപോഡ് സംവിധാനം കേരളത്തിൽ നടപ്പിലാക്കുമ്പോൾ അതിൽ പ്രഥമ പരിഗണന ഏ റ്റവും കൂടുതൽ കടലാക്രമണ മുണ്ടായ മണ്ഡലമെന്ന നില യിൽ മഞ്ചേശ്വരത്തിന് നൽക ണം. കടൽ തീരത്ത് നിന്നും വീടും സ്ഥലവും ഒഴിഞ്ഞ് പോ കുന്നവർക്കുള്ള ‘പുനർഗേ ഹം’ പദ്ധതിയിലെ ധനസഹാ യം പത്തു ലക്ഷത്തിൽ നി ന്നും ഇരുപത് ലക്ഷം രൂപയാ യി ഉയർത്തണം. ഇങ്ങിനെ ഒഴിഞ്ഞു പോകുന്നവരിൽ ഒരു വീട്ടിൽ ഒന്നിലധികം കുടുംബങ്ങൾ ഉണ്ടെങ്കിൽ അവരെ വ്യത്യസ്ത കുടുംബങ്ങളായി പരിഗണിച്ച് ധനസഹായം നൽകണം. സാധ്യമായ എല്ലാ സ ഹായങ്ങളും ചെയ്യാമെന്ന് മന്ത്രി ഉറപ്പ് നൽകിയാതായി എം എൽഎ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *