ഉപയോഗിച്ച പിപിഇ കിറ്റ് കഴുകി ഉണക്കിയ ശേഷം മറിച്ചു വിൽക്കുന്നു എന്ന് ആരോപണം; വീഡിയോ ദൃശ്യം പുറത്ത്

Latest ഇന്ത്യ

കോവിഡ് വൈറസിൽ നിന്നും രക്ഷ നേടാനായി ധരിക്കുന്ന പി പി ഇ കിറ്റ് ഉപയോഗിച്ച ശേഷം കഴുകി വീണ്ടും വിൽപ്പനക്ക് തയ്യാറാക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കോവിഡ് വൈറസിനെതിരെ രാജ്യം പൊരുതുന്നതിനിടെയാണ് മധ്യപ്രദേശിൽ നിന്നും വീഡിയോ പുറത്ത് വരുന്നത്.

പി പി ഇ കിറ്റും ഗ്ലൗസും ഉൾപ്പടെയുള്ളവ ചൂട് വെള്ളത്തിൽ കഴുകിയ ശേഷം വിൽപ്പനക്ക് തയ്യാറാക്കുന്നതാണ് വീഡിയോയിൽ കാണാനാകുന്നത്. ഉപയോഗിച്ച മെഡിക്കൽ ഉപകരണങ്ങൾ നശിപ്പിക്കാൽ ഏൽപ്പിച്ച കമ്പനിയിലെ ജീവനക്കാരനാണ് കൃത്യം ചെയ്യുന്നത് എന്നാണ് നിഗമനം. ഇത്തരത്തിൽ കഴുകി വൃത്തിയാക്കിയ പി പി ഇ കിറ്റുകളുടെ വലിയ ശേഖരവും വീഡിയോയിൽ കാണാനാകും. മധ്യപ്രദേശിലെ സത്നയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ എന്നാണ് കരുതപ്പെടുന്നത്.

ആരോപണം ശക്തമായതിനെ തുടർന്ന് സ്ഥലത്തെ പ്രാദേശിക ഭണകൂടം ആന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ‘വീഡിയോദൃശ്യങ്ങൾ വൈറലായതിനെ തുടർന്ന് സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിലെ അംഗങ്ങൾ ഉൾപ്പെടുന്ന സംഘം ആരോപണം ഉയരുന്ന ബയോ – വേസ്റ്റ് പ്ലാന്റിൽ എത്തി നിജസ്ഥിതി അന്വേഷിക്കുന്നുണ്ട്’ – സത്നയിലെ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് എൻഡിടിവിയോട് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *