സന്ദര്‍ശക വിസകള്‍ കൂടി; വിമാനടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി എയര്‍ലൈന്‍ കമ്പനികള്‍, കേരളത്തില്‍ നിന്നും ദോഹയിലേക്ക് വര്‍ദ്ധിപ്പിച്ചത് മൂന്നിരട്ടി

Latest കേരളം ഗൾഫ്

ദോഹ: ഖത്തറിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി എയര്‍ലൈന്‍ കമ്പനികള്‍. സന്ദര്‍ശക വിസകള്‍ കൂടി തുടങ്ങിയതോടെയാണ് വിമാനക്കമ്പനികള്‍ നിരക്ക് വര്‍ദ്ധിപ്പിച്ചത്. ആവശ്യം കൂടുമ്പോള്‍ ടിക്കറ്റ് നിരക്ക് കൂട്ടുന്ന രീതിയാണ് എയര്‍ലൈന്‍ കമ്പനികള്‍ സ്വീകരിക്കുന്നത്.

കേരളത്തില്‍ നിന്നും ദോഹയിലേക്കുള്ള സര്‍വീസുകള്‍ക്ക് മൂന്നിരട്ടിയോളമാണ് നിരക്ക് വര്‍ധിപ്പിച്ചത്. നേരത്തെ 12,000 രൂപയായിരുന്ന ടിക്കറ്റ് നിരക്ക് 40,000 രൂപ വരെയായി ഉയര്‍ന്നു. ദോഹ വഴി മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം ഉയര്‍ന്നതോടെയാണ് ടിക്കറ്റ് നിരക്കും കൂടിയത്.

നിലവില്‍ ഓഗസ്റ്റ് 15 വരെയുള്ള ടിക്കറ്റ് ബുക്കിങ്ങുകള്‍ക്കാണ് ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത്. അതേസമയം, കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിച്ചാല്‍ നിരക്ക് കുറയാന്‍ സാധ്യതയുണ്ട്. നേരത്തെ സീസണുകളിലാണ് യാത്രാനിരക്ക് വര്‍ധിപ്പിച്ചിരുന്നത്

Leave a Reply

Your email address will not be published. Required fields are marked *