സ്മാർട്ട് ഫോണുകൾക്ക് വമ്പൻ ഓഫറുകളുമായി ആമസോൺ ‘ദി ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ’

Latest ഇന്ത്യ കേരളം പ്രാദേശികം

ഇന്ത്യയിലെ ഏറ്റവും വലിയ ഇ കൊമേഴ്സ് സ്ഥാപനമായ ആമസോണിന്റെ ‘ദി ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലി’ ന് ഒക്ടോബർ നാലിന് തുടക്കമാകും.

ഫെസ്റ്റിവലിൽ ഫോണുകൾ ഉൾപ്പടെയുള്ള ഇലക്ട്രോണിക് ഉത്പന്നങ്ങൾക്ക് വലിയ ഓഫറുകളാണ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്.

കൂടാതെ എല്ലാ ഉത്പന്നങ്ങൾക്കും വിലക്കിഴിവ്, എക്സ്ചേഞ്ച് , ഇഎംഐ എന്നി ഓഫറുകൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഉണ്ടാകും.

ബെസ്റ്റ് ബ്രാൻ്റ്  ഫോണുകൾക്ക് 40 ശതമാനം വരെ വില ക്കിഴിവ് ഉണ്ടാകുമെന്നാണ് കരുതുന്നത്.

കൂടാതെ ലാപ്ടോപ്പുകൾക്ക് 45 ശതമാനവും വിലക്കിഴിവ് പ്രതീക്ഷിക്കാമെന്നും വെബ്ബ് പേജ് റിപ്പോർട്ട് ചെയ്യുന്നു.

ഹെഡ് ഫോണുകൾക്കും സ്മാർട്ട് വാച്ചുകൾക്കും വൻ ഓഫറായിരിക്കും ഫെസ്റ്റിവലിൽ ഉണ്ടാവുക.

ഹെഡ് ഫോണുകൾക്ക് 80 ശതമാനം വരെയും സ്മാർട്ട് വാച്ചുകൾക്ക് 60 ശതമാനവും വില ക്കിഴിവ് പ്രതീക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *