…………..
ചൗക്കി: നമ്മുടെ ഏവരുടെയുംപ്രിയ സുഹൃത്ത് ഉമേഷ് അർജാൽ നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു കാൻസർ രോഗബാധിതനായി ഒന്നരവർഷത്തിലേറെയായി ചികിത്സയിലായിരുന്നു സന്ദേശം ഗ്രന്ഥാലയത്തിന്റെ ഒരു കാലത്തെ നിറസാന്നിധ്യമായിരുന്ന ഉമേഷ് സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ തന്റേതായ സംഭാവനകൾ നൽകിയിട്ടുണ്ട്
സന്ദേശത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും കൂടെ നിന്ന ഉമേഷ് വൈസ് പ്രസിഡണ്ട് പദവി അലങ്കരിച്ചിട്ടുണ്ട് നെഹ്റു യുവക്‌കേന്ദ്രയുമായി ചേർന്നുകൊണ്ടുള്ള സന്ദേശത്തിന്റെ പ്രവർത്തനങ്ങളിൽ എന്നും മുന്നിൽ നിന്നും പ്രവർത്തിക്കാൻ ഉമേഷ് ഉണ്ടായിരുന്നു. 2001 കാലഘട്ടത്തിൽ നെഹ്റു യുവക് കേന്ദ്ര സംഘടിപ്പിച്ച കൗമാരക്കാരുടെ ലൈംഗിക വിദ്യാഭ്യാസവുംആരോഗ്യ ബോധവത്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് അന്നത്തെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ശ്രീ. ചെർക്കളം അബ്ദുള്ള സാഹി ബി ൽ നിന്നും പ്രശസ്തിപത്രവും സമ്മാനവും ഉമേഷിന് ലഭിച്ചിരുന്നു.ഉമേഷ് അർജാലിന്റെ നിര്യാണത്തിൽ സന്ദേശം സംഘടനയിൽ സർവ്വ കക്ഷി അനുശോചന യോഗം നടത്തി യോഗത്തിൽ ജില്ലാ ബസ്സ് ഓണേർഷ് അസോസിയേഷൻ ട്രഷറർ പി.എ.മുഹമ്മദ്കുഞ്ഞി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം. മുതിർന്ന നേതാവ് കെ.കുഞ്ഞിരാമൻ,കോൺഗ്രസ്സ് നേതാക്കളായ ബിജു കുമാർ,അബ്ദുൽ ഖാദർ,ഹമീദ് കാവിൽ,എഴുതുകാരായ കെ കെ.അബ്ദു കാവുഗോളി,കവി’ എം.പി ജിൽജിൽ ,നുസ്റത്ത് ക്ലബ്ബ് പ്രതിനിധി കരിം ചൗക്കി,ഗ്രാമീണ കലാകേന്ദ്രം പ്രതിനിധി.ബാബുരാജ്,സർവാൻസ് ക്ലബ്ബ് പ്രതിനിധി സിറാജ് ചൗക്കി..വ്യാപാരി വ്യസായി പ്രതിനിധി റിയാസ്മജൽ,എം.എ കരിം,മുസാ ആസാദ് നഗർ,ബി.മാധവൻ,സുലൈമാൻ തോരവളപ്പിൽ,ബഷീർ ഗ്യാസ്, എന്നിവർ സംസാരിച്ചു.ലൈബ്രറി സെക്രട്ടറി എസ്.എച്ച്.ഹമീദ് സ്വാഗതവും സന്ദേശം സംഘടന സെക്രട്ടറി എം സലിം നന്ദി യും പറഞ്ഞു,