ദുബായില്‍ മരിച്ച മാങ്ങാട് സ്വദേശിയുടെ മൃതദേഹവുമായി വന്ന ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു

Latest പ്രാദേശികം

ഉദുമ: ദുബായില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ മാങ്ങാട് സ്വദേശിയുടെ മൃതദേഹവുമായി നാട്ടിലേക്ക് വരികയായിരുന്ന ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. ഡ്രൈവര്‍ അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു .മാങ്ങാട് പുതിയ പുരയിലെ രാഘവന്റെ മകന്‍ സുധീഷാ (33)ണ് ദുബായില്‍ മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് ദുബായിലെ താമസിക്കുന്ന മുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. ഒന്നര വര്‍ഷം മുമ്പാണ് സുധീഷ് ദുബായിലേക്ക് പോയത്. അമ്മ: രോഹിണി. സഹോദരങ്ങള്‍: രതീഷ്, ലതിക. മൃതദേഹം കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൊണ്ടുവരുകയായിരുന്ന ആംബുലന്‍സ് രാവിലെ 11. 30 ഓടെ കല്യശേരിയിലാണ് അപകടത്തില്‍പ്പെട്ടത്

Leave a Reply

Your email address will not be published. Required fields are marked *