മുളിയാറിലെ കോവിഡ് പ്രാഥമിക ചികിൽസാ കേന്ദ്രവും അമ്പുലെൻസ് സേവനവും പുന:സ്ഥാപിക്കണം – ജില്ലാ കലക്ടർക്കും, ജില്ലാ മെഡിക്കൽ ഓഫീസർക്കും അനീസ മൻസൂർ മല്ലത്ത് കത്ത് നൽകി.

Latest പ്രാദേശികം

ബോവിക്കാനം: മുളിയാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ അടച്ചുപൂട്ടിയ സി.എഫ്.എൽ.ടി.സിയും
നിർത്തലാക്കിയ
ആമ്പുലെൻസ് സർവ്വീസും പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുളിയാർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതിഅധ്യക്ഷ അനീസ മൻസൂർ മല്ലത്ത് ജില്ലാ കലക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്ക്
കത്ത് നൽകി.
ബോവിക്കാനത്ത് സ്ഥിതി ചെയ്യുന്ന മുളിയാർ പ്രാധമിക ആരോഗ്യകേന്ദ്രത്തിൻ്റെ കുത്തഴിഞ്ഞ പ്രവർത്തനംമൂലം
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ
അവതാളത്തിലായ സ്ഥിതിയിലാണ്.

കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്നതാണ് സ്ഥാപനം.
ബ്ലോക്ക്തല കൊറോണ കൺട്രോൾ കേന്ദ്രംകൂടിയാണ്
ഈ സി.എച്ച്.സി.

യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് കോവിഡ് രോഗികൾക്ക്
വേണ്ടി സ്ഥാപിച്ച്
2021മെയ് 21ന് ജില്ലാ കലക്ടർ ഉദ്ഘാടനം ചെയ്ത കോവിഡ് പ്രഥമിക ചികിൽസാ കേന്ദ്രം(CFLTC)ഇന്നലെ (19/7/2021ന്)അടച്ചു പൂട്ടിയത്.
ഇവിടെയുണ്ടായിരുന്ന
16 രോഗികളിൽ ചിലരെ നിർബന്ധിച്ചാണ് വീട്ടിലേക്ക്പറഞ്ഞു വിട്ടത്. മറ്റുചിലരെ
ചില ആശുപത്രികളി ലേക്കും മാറ്റി. ഇത് വലീയ ദ്രോഹവും അനീതിയുമാണ്.

മാസങ്ങൾക്ക് മുമ്പ് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച അമ്പുലൈൻസ് സേവനവും ഇന്നലെ യോടെ നിർത്തലാക്കി യിരിക്കുന്നു.

ബ്ലോക്ക് പഞ്ചായത്തി ൻ്റെ തീരുമാനങ്ങളോട്
മുഖം തിരിച്ചു നിൽക്കുന്ന അശുപത്രി അധികൃതരുടെ നയം കാരണം കഷ്ടപ്പെടുന്നത് പാവപ്പെട്ട രോഗികളും,
കോവിഡ് ബാധിതരുമാണ്.

കൂടാതെ വാക്സിൻ
വിതരണവും
അവതാളത്തിലാണ്‌. ഒരാഴ്ചയായി മുളിയാറിൽ നിലച്ചിരുന്ന സ്ലോട്ട് വിതരണം ഇന്നലെ തൊട്ട് വാർഡു തലങ്ങളിൽ രജിസ്ട്രേഷൻ നടത്തി ആരംഭിച്ചുവെങ്കിലും
നടത്തിപ്പിൻ്റെ അപാകത മൂലം
ടോക്കൺ നൽകിയർക്ക്
പോലും വാക്സിൻ
കിട്ടാതെ ബഹളം വെച്ച് തിരിച്ചു പോകേണ്ട സ്ഥിതിയുണ്ടായി.

മുളിയാർ സി.എച്ച്.സി. യിലെഎഫ്.എൽ.ടി.സിയും ആമ്പുലൻസ് സേവനവും പുനസ്ഥാപിച്ചേ മതിയാകൂ.
കൂടാതെ വാർഡു തലങ്ങളിൽ രജിസ്ട്രേഷൻ നടത്തി കൂടുതൽ സ്ലോട്ടുകൾ അനുവദിച്ച് പഞ്ചായത്തിൽ സ്ഥിരമായി മൂന്ന് കേന്ദ്രങ്ങൾ നിശ്ചയിച്ച് വാക്സിൻ നൽകുന്നത് ഏറെ ഗുണകരമാകും.

മേൽവിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് പ്രശ്ന പരിഹാരം സാധ്യമാക്കണം
നിവേദനത്തിൽ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *