*വേൾഡ് കപ്പ് വരവ് അറിയിച്ച്* *മൊഗ്രാലിൽ ഫുട്ബോൾ ഫാൻസുകളുടെ കൂറ്റൻ വിളംബര ജാഥ സംഘടിപ്പിച്ചു

Latest കേരളം

*മൊഗ്രാൽ :അത്തറിന്റെ മണമുള്ള ഖത്തറിലേക്ക് കണ്ണും നട്ട് ലോകം കാത്തിരിക്കുമ്പോൾ വേൾഡ് കപ്പിന്റെ വരവ് അറിയിച്ച്മൊഗ്രാലിൽ ഫുട്ബോൾ ഫാൻസുകൾ സംഘടിപ്പിച്ച കൂറ്റൻ വിളംബര ജാഥ വേറിട്ട കാഴ്ചയായി.

ഇനിയുള്ള ഒരു മാസം ഫുട്ബോളിന്റെ ഈറ്റില്ലമായ മൊഗ്രാലിൽ ആവേശത്തിന്റെ അലകൾ ഉയരുമെന്നതിന്റെ സൂചനയായിരുന്നു ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ വിവിധ ടീമുകളുടെ ജഴ്സി അണിഞ്ഞും കൊടിതോരണങ്ങൾ ഏന്തിയുമുള്ള വിളംബര ജാഥ.അർജന്റീന, പോർച്ചുഗൽ, ബ്രസീൽ, ഫ്രാൻസ്, ഇംഗ്ലണ്ട്, ജർമനി, ബെൽജിയം തുടങ്ങിയ ടീമുകളുടെ ഫാൻസുകളാണ് റാലിയിൽ അണിനിരന്നത്.

മൊഗ്രാൽ ടൗണിൽ നിന്ന് ആരംഭിച്ച് ലീഗ് ഓഫീസ് പരിസരം വരെ സഞ്ചരിച്ച് മൊഗ്രാൽ ടൗണിൽ തന്നെ സമാപിച്ച റാലിയിൽ നൂറു കണക്കിന് ഫുട്ബോൾ ആരാധകർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *