കൊല്ലം: കൊല്ലത്ത് മറ്റൊരു യുവതിയെ കൂടി ആത്മത്യ ചെയ്ത നിലയിൽ കണ്ടെത്തി. പരവൂർ ചിറക്കരത്താഴം സ്വദേശി വിജിതയെയാണ് വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭര്‍തൃപീഡനമാണെന്നാണ് പരാതി. ഒരു മാസം മുൻപ് ഗൃഹപ്രവേശം നടത്തിയ വീട്ടിലായിരുന്നു ആത്മഹത്യ. 30 വയസ്സായിരുന്നു. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം.
കുളിമുറിയുടെ കതക് അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. ഗ്യാസ് സിലിൻഡർ കൊണ്ട് കുളിമുറിയുടെ കതക് തകർത്ത ശേഷമാണ് വിജിതയെ പുറത്തെടുത്തതെന്ന് രതീഷ് ബന്ധുക്കളോട് പറഞ്ഞു. തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിന് പിന്നാലെ രതീഷ് ഒളിവിലാണ്.