നാടിനു വെളിച്ചമായി വീണ്ടും ബാലനടുക്കം അൻസാറുൽ ഇസ്ലാം യുവജന സംഘം

Latest ഇന്ത്യ കേരളം പ്രാദേശികം

ബോവിക്കാനം : ബോവിക്കാനം പോസ്റ്റ്‌ ഓഫീസ് മുതൽ എട്ടാം മൈൽ വരെയുള്ള കാട് കേറി റോഡിനോട്‌ ചേർന്ന ഇരുവശവും മൂടികെട്ടിയ ഭാഗം വെട്ടിതെളിച്ചു വൃത്തിആക്കി അൻസാറുൽ ഇസ്ലാം യുവജന സംഘം. വിദ്യാർത്ഥികളുടെ നടപ്പാത ക്ലേശവും ഭീതി പടർത്തുന്നതും ആയതിനാൽ സ്കൂളുകൾ തുറക്കുന്നതിനു മുമ്പായി കുറ്റമറ്റതാക്കാൻ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും വേണ്ട നടപടി ഉണ്ടായില്ല.എന്നാൽ സ്കൂൾ തുടങ്ങിയ സാഹചര്യത്തിൽ അൻസാറുൽ ഇസ്ലാം സംഘത്തിന്റെ യുവാക്കൾ നേരിട്ട് ഇറങ്ങുകയായിരുന്നു.നാടിന്റെ പ്രശ്നങ്ങൾക്കുള്ള പരിഹാരം സ്വയം ഇറങ്ങിച്ചെന്നു പ്രവർത്തിക്കുക എന്ന ആശയവുമായി മുന്നോട്ട് പോവുകയാണ് അൻസാറുൽ ഇസ്ലാം യുവജന സംഘം.

Leave a Reply

Your email address will not be published. Required fields are marked *