അൻസാറുൽ ഇസ്ലാം യുവജനസംഘം പ്രസിഡണ്ട് ഷമീഹുൽ കാസിമിന് യാത്രയയപ്പ് നല്കി. യോഗത്തിൽ പുതിയ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

Latest ഇന്ത്യ കേരളം പ്രാദേശികം

ബാലനടുക്കം: നാടിന്റെ ജന സേവനരംഗത്ത് കെടാ വെളിച്ചമായി നിലകൊള്ളുന്ന അൻസാറുൽ ഇസ്ലാം യുവജന സംഘത്തിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം പകരാൻ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
കഴിഞ്ഞ രണ്ടു വർഷക്കാലം പ്രസിഡന്റ്‌ സ്ഥാനം അലങ്കരിക്കുകയും, കാരുണ്യ സേവന മേഖലയിൽ നിറസാന്നിദ്ധ്യമായി നിലകൊണ്ട ശമിഹുൽ കാസിമിനു യാത്രയയപ്പും നൽകി.
ഇന്നു നടന്ന യോഗത്തിൽ ഉപദേശക സമിതി അംഗങ്ങളായ റംഷീദ്, സബാദ്, ഖാദർ, നിഷാദ് എന്നിവർ പങ്കെടുത്തു.യോഗത്തിൽ റംഷീദ് അധ്യക്ഷ പ്രസംഗം നടത്തി.
കൊറോണ കാലത്തും തുടർന്നുള്ള നാളുകളിലും സാമൂഹിക സേവന രംഗത്ത് അതുല്യ പ്രവർത്തനം കാഴ്ച്ച വെച്ച അൻസാറുൽ ഇസ്ലാം സംഘത്തിന് നാടിന്റെ പല ഭാഗത്തു നിന്നും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. പുത്തൻ തലമുറ സാമൂഹിക സേവന മേഖലയിൽ നിറഞ്ഞു നിൽക്കാൻ വേണ്ടി അവരിൽ നിന്ന് തന്നെ മികച്ചൊരു കമ്മിറ്റിയെ രൂപികരിച്ചു.
പ്രസിഡന്റ്‌ ആയി ഫാരിസ്, ജനറൽ സെക്രട്ടറിയായി അൽത്താഫ്, ട്രെഷററായി അജ്മൽ, വൈസ് പ്രസിഡന്റുമാർ ഇഖ്ബാൽ, അഷ്‌റഫ്‌, ജാബിർ, അൻവർ ജോയിന്റ് സെക്രട്ടറിമാരായി അഷ്ഫാഖ്, മിദ്‌ലാജ്, സാദിൽ, മുനവ്വർ എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *