ഭിന്നശേഷി പ്രതിഭ അനുരാഗിനെ മുളിയാർ വെൽഫെയർ സൊസൈറ്റി അനുമോദിച്ചു

Latest ഇന്ത്യ കേരളം പ്രാദേശികം

മൂലടുക്കം:
ഭിന്നശേഷിയെ അതിജയിച്ച ബഹുമുഖ പ്രതിഭ മുണ്ടക്കൈ സ്വദേശി അനുരാഗിനെ മുളിയാർ വെൽഫെയർ സൊസൈറ്റി അനു മോദിച്ചു.

കാസർകോട് സർക്കാർ കോളേജിലെ ഒന്നാം വർഷ ചരിത്ര വിദ്യാർത്ഥിയാണ്.

കുഞ്ഞിക്കണ്ണൻ,സുമ
ദമ്പതികളുടെമകനാണ്.
ഇന്ത്യയിലെരണ്ടാമത്തെ ഭിന്നശേഷിക്കാരനായ സ്കൗട്ട് റോവറാണ്.

ഇൻസ്പെയർ കാസർകോട് യൂത്ത് ഐക്കൺ അവാർഡും,
അക്കര ഫൗണ്ടേഷൻ സ്പെഷ്യലിഏബ്ൾഡ് സ്പെഷ്യൽ ജൂറി അവാർഡും കരസ്ഥ മാക്കിയിട്ടുണ്ട്.

കേരളത്തിലെ ആദ്യത്തെ സെറിബൽ പാൾസി ബാധിതരുടെ കൂട്ടായ്മയായ സ്പാസ്റ്റിക്
അസോസിയേഷൻ ഓഫ് കാസർകോടി ൻ്റെയും, അക്കര ഫൗണ്ടേഷൻ
സ്പാസ്റ്റിക് അസോസി യേഷൻ്റെയും
സ്ഥാപകനും,ജില്ലാ യൂത്ത് വിംഗ് സെക്രട്ടറി യുമാണ്.

ഫ്ലവേഴ്സ് ചാനൽ ഒരു കോടി ഫ്ലവേഴ്സ് പരിപാടിയിൽ പങ്കെടുത്ത് ഒരു ലക്ഷം രൂപയുടെ സമ്മനം നേടിയിട്ടുണ്ട്.

നിരവധി മോട്ടിവേഷൻ ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്ന അനുരാഗ്, മികച്ച ക്വിസ് മാസ്റ്ററു മാണ്.

പ്രസംഗം, എഴുത്ത്,വായന മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയി ട്ടുണ്ട്.

സാമൂഹിക സാംസ്കാരിക മേഖലകളിൽ സജീവ സാന്നിദ്ധ്യം കൂടിയാണ്.
ഐ.എ.എസിന് പരിശ്രമത്തിലാണ്.

ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കുഞ്ഞമ്പു നമ്പ്യാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.ബി.ഷെഫീഖ് ഉദ്ഘാടനം ചെയ്ത്
ഉപഹാരം സമർപ്പിച്ചു.
ഷെരീഫ് കൊടവഞ്ചി സ്വാഗതം പറഞ്ഞു.

എം.സി.പ്രഭാകരൻ, കെ.ബി.മുഹമ്മദ് കുഞ്ഞി,അശോകൻ മാസ്റ്റർ,മൻസൂർ മല്ലത്ത്, പി.വി.രമേശൻ,
മാഹിൻ മുണ്ടക്കൈ,
സി.സുലൈമാൻ,വേണു കുമാർ മാസ്റ്റർ,മാധവൻ നമ്പ്യാർ,പൊന്നപ്പൻ,
ഭാസ്കരൻ പറച്ചാൽ,
ഗംഗാധരൻ മുണ്ടക്കൈ, ഭവിൻ ഭാസ്കർ
പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *