കുമ്പടജെ : കുമ്പടാജേ പഞ്ചായത്തിലെ എ പി സർക്കിൾ – ഗോസാടാ റോഡ് ശോചനീയാവസ്‌ഥ പരിഹരിക്കണമെന്ന് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി എം അബ്ദുൽ റസാഖ് ആവശ്യപെട്ടു. കാലാവർഷം ശക്തമായതിനെ തുടർന്ന് റോഡിൽ വെള്ളം നിറഞ്ഞതിനാൽ ഗതാഗതം തടസ്സപ്പെടുന്നു. ഏകദേശം ആയിരത്തോളം വരുന്ന കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡ് ആണിത്. ഗോസാടാ മഹിഷാ മർദ്ധിനി ക്ഷേത്രത്തിലേക്കും, ശാന്തിപ്പള്ള ഇല്ലിയാസ് മസ്ജിദിലേക്കും വരുന്ന റോഡ് കൂടിയാണിത്. സാധരണ ഗതിയിൽ ദിവസവും നൂറുകണക്കിന് വാഹനങ്ങലാണ് ഇതുവഴി സഞ്ചരിക്കുന്നത്. മരിക്കാന, പത്തേരി,അന്നടുക്ക, ചെറുണി,ഗോസാടാ, ബെളിംജ എന്നിവിടങ്ങളിലെ ജനങ്ങൾ ആശ്രയികുന്നുന്നതും അഗൾപാടി സ്കൂളിലേക്കും, നരമ്പാടി ഫാത്തിമാ സ്കൂളിലേക്കും. നാരമ്പാടി സന്റ് ജോൺ ഡി ബിറിറ്റോ ദേവാലയത്തിലേക്കും പോകാനുള്ള ഏക വഴിയാണ്. വെള്ളം കെട്ടി തടസ്സം നേരിടുന്നതിനെ തുടർന്ന് വാർഡ് അംഗവും പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആയ ടി എം അബ്ദുൽ റസാഖ് സന്ദർശിക്കുകയും പൊതുമരാമത് അധികാരികളുമായി ബന്ധപെടുകയും ചെയ്തു. ഇതേ തുടർന്ന് പൊതുമരാമത് അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപെടെയുള്ള ഉദ്യോഗസ്ഥർ സന്ദരിക്കുകയുണ്ടായി. എ പി സർക്കിൾ മുതൽ ബി ജി സർക്കിൾ വരെയുള്ള റോഡ് വീതി കൂട്ടി മെക്കാടം ടാറിങ് ചെയ്യണമെന്ന് ഡ്രൈനെജ് സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ബഹു കേരള പൊതുമരാമത് -ടൂറിസം വകുപ്പ് മന്ത്രി ശ്രീ മുഹമ്മദ് റിയാസ് അവറുകൾക്ക് നിവേദനം നൽകുകയും ചെയ്തു.