പഴയകാല വ്യാപാരി അറബി മുക്രി അന്തുഞ്ഞി അന്തരിച്ചു

Latest

മൊഗ്രാൽ : മൊഗ്രാൽ നാങ്കി റോഡിൽ ബൈത്തു റഹ്‌മയിലെ അറബി മുക്രി അന്തുഞ്ഞി (92) അന്തരിച്ചു.കുമ്പള ബദിയടുക്ക റോഡിൽ മൂന്നു പതിറ്റാണ്ടോളാം പ്രവർത്തിച്ചിരുന്ന പി കെ സ്റ്റോർ ഉടമയാണ്. ദീർഘ കാലം മുംബയിലും വ്യാപാരം നടത്തിയിരുന്നു. പത്രങ്ങൾ മുടങ്ങാതെ വായിച്ചിരുന്ന അറബി പൊതു വിജ്ഞാനത്തിന്റെ കലവറയായിരുന്നു.

വാർദ്ധക്യസഹജമായ അസുഖം മൂലം കഴിഞ്ഞ കുറച്ചു വർഷങ്ങളായി വീട്ടിൽ വിശ്രമത്തിലായിരുന്നു.ഭാര്യ പരേതയായ നഫീസ. മക്കൾ : മുഹമ്മദ്‌ അറബി (ദുബൈ), അബ്ദുല്ല അറബി (ജന. സെക്രട്ടറി, ദുബൈ -മൊഗ്രാൽ ഗ്രീൻ സ്റ്റാർ ചാരിറ്റബിൾ ട്രസ്റ്റ്‌), ഫാത്തിമ, ഖദീജ

മരുമക്കൾ : യുസഫ് അടക്ക ( അബുദാബി ), കുഞ്ഞാമു പെർവാഡ് (വ്യാപാരി, കുമ്പള), സക്കീന, ഹബീബസഹോദരങ്ങൾ : മമ്മുഞ്ഞി ഹാജി, അന്തുമാൻ ഹാജി, ഖദീജ, മറിയമ്മ (എല്ലാവരും പരേതർ) ആയിഷ,നഫീസമയ്യിത്ത് മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് അങ്കണത്തിൽ രാവിലെ 9:30 ന് ഖബറടക്കി .

അറബി മുക്രി അന്തുഞ്ഞിയുടെ നിര്യാണത്തിൽ മൊഗ്രാൽ ഗ്രീൻ സ്റ്റാർ, മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.

Leave a Reply

Your email address will not be published. Required fields are marked *